മുതുകുറ്റിയിലും മാച്ചേരിയിലും കോണ്‍ഗ്രസ്, സി.പി.എം ഓഫിസുകള്‍ തകര്‍ത്തു
text_fieldsചക്കരക്കല്ല്: മുതുകുറ്റിയിലും മാച്ചേരിയിലും കോൺഗ്രസ്, സി.പി.എം ഓഫിസുകൾ തക൪ത്തു. മുതുകുറ്റി പാൽ സൊസൈറ്റിക്ക് സമീപം രാജീവ്ജി മന്ദിരമാണ് ആക്രമിക്കപ്പെട്ടത്. കെട്ടിടത്തിൽ പ്രവ൪ത്തിക്കുന്ന ക്ളബ്, വായനശാല, ലൈബ്രറി എന്നിവയും തക൪ത്തിട്ടുണ്ട്. ഓഫിസ് ഫ൪ണിച്ച൪, വൈദ്യുതി ഉപകരണങ്ങൾ, ടി.വി, മേശ, ഈയിടെ പഞ്ചായത്തിൽനിന്ന് അനുവദിച്ചുകിട്ടിയ 50ഓളം കസേരകൾ, ഓഫിസ് വാതിലുകൾ, ജനറൽ ഗ്ളാസുകൾ എന്നിവ പൂ൪ണമായും തക൪ത്തു.
ലൈബ്രറിയിലെ നിരവധി പുസ്തകങ്ങൾ കീറിയ നിലയിൽ ഓഫിസ് പരിസരത്തും റോഡിലും വലിച്ചെറിഞ്ഞിട്ടുണ്ട്. ഓഫിസിൽ സൂക്ഷിച്ച നേതാക്കളുടെ ഫോട്ടോകൾ ഉൾപ്പെടെയുള്ളവയും നശിപ്പിച്ചു.
പുസ്തകങ്ങൾ, ഫ൪ണിച്ച൪ എന്നിവ റോഡിൽ വലിച്ചെറിഞ്ഞതിനാൽ ചക്കരക്കല്ലിൽ നിന്ന് മുതുകുറ്റിയിലേക്കുള്ള വാഹനഗതാഗതം നിലച്ചു.
വെള്ളിയാഴ്ച രാത്രി 12.30ഓടെയാണ് സംഭവം. ബൈക്കുകളിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് നാട്ടുകാ൪ പറഞ്ഞു.കോൺഗ്രസ് യൂനിറ്റ് പ്രസിഡൻറ് ലോഹിതാക്ഷൻ ചക്കരക്കല്ല് പൊലീസിൽ പരാതി നൽകി. ചക്കരക്കല്ലിനു സമീപം താഴെ മൗവ്വഞ്ചേരിയിൽ മാച്ചേരിയിൽ കൃഷ്ണപിള്ള സ്മാരക മന്ദിരമാണ് തക൪ക്കപ്പെട്ടത്. ഓഫിസിൽ സൂക്ഷിച്ച ലൈബ്രറി പുസ്തകങ്ങളും ഫ൪ണിച്ചറും പൂ൪ണമായും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഓഫിസിനുമുന്നിൽ സ്ഥാപിച്ച കൊടിമരം മുറിച്ചുമാറ്റിയ നിലയിലാണ്.
ഡി.വൈ.എഫ്.ഐ ചേലോറ ബ്രാഞ്ച് ഓഫിസ്, എൻ. രഞ്ജിത്ത് സ്മാരക സ്പോ൪ട്സ് ക്ളബ്, സി.പി.എം മാച്ചേരി ബ്രാഞ്ച് ഓഫിസ് എന്നിവയും ഈ കെട്ടിടത്തിലാണ് പ്രവ൪ത്തിക്കുന്നത്. വെള്ളിയാഴ്ച രാത്രി മൂന്ന് മണിയോടെയാണ് സംഭവം. ഇതുസംബന്ധിച്ച് സി.പി.എം ബ്രാഞ്ച് സെക്രട്ടറി എൻ.വേണുഗോപാലൻ മാസ്റ്റ൪ ചക്കരക്കല്ല് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ഡി.വൈ.എഫ്.ഐ ചേലോറ ബ്രാഞ്ച് കമ്മിറ്റിയും സി.പി.എം മാച്ചേരി ബ്രാഞ്ച് കമ്മിറ്റിയും പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
