പിലാത്തറ: ദേശീയപാത വികസിപ്പിക്കുമ്പോൾ ജോലി നഷ്ടപ്പെടുന്ന വ്യാപാരികളെ പുനരധിവസിപ്പിക്കാൻ നടപടിയില്ളെങ്കിൽ പ്രക്ഷോഭ പരിപാടികൾക്ക് രൂപംകൊടുക്കുമെന്ന് വ്യാപാരി വ്യവസായി സമിതി മാടായി ഏരിയാ കമ്മിറ്റി അറിയിച്ചു.
റോഡ് വികസനത്തിന് സമിതി എതിരല്ല. എന്നാൽ, വികസനത്തിൻെറ പേരിൽ വ്യാപാരികളെ തെരുവാധാരമാക്കുന്ന നടപടി അംഗീകരിക്കാനാവില്ല. മിക്ക വ്യാപാരികളും വാടകക്കെട്ടിടത്തിലാണ് പ്രവ൪ത്തിക്കുന്നത്. അതുകൊണ്ടുതന്നെ നഷ്ടപരിഹാരത്തുക ഉടമകൾക്കായിരിക്കും ലഭിക്കുക. ഇതിൽ ഒരുഭാഗം വ്യാപാരികൾക്ക് നൽകുക, കെട്ടിടം പൊളിച്ചാൽ പുതിയ കെട്ടിടം നി൪മിച്ച് അവിടെ ഒഴിഞ്ഞ വ്യാപാരികളെ പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമിതി ഉന്നയിക്കുന്നത്.
ഇതിനുപുറമെ തളിപ്പറമ്പിലും പയ്യന്നൂരിലും കുടിയൊഴിപ്പിക്കൽ സംബന്ധിച്ച പ്രശ്നം പരിഹരിക്കാൻ മേഖല ഓഫിസുകൾ തുറക്കണം. ഇപ്പോൾ കണ്ണൂരിൽ ഡെപ്യൂട്ടി കലക്ട൪ മാത്രമാണുള്ളത്. ഈ ഓഫിസിൽ വേണ്ടത്ര സ്റ്റാഫില്ല. പരാതി നൽകിയാൽ തിരുവനന്തപുരത്തേക്കയച്ച് പരിഹാരം കാണുമെന്നാണ് പറയുന്നത്. ഇതിനു പകരം പ്രാദേശിക തലത്തിൽ പരാതി പരിഹാരസെൽ ഉണ്ടാവണം. നാട്ടുകാരുടെ സംശയദൂരീകരണത്തിനും നടപടി വേണം-സമിതി നേതാക്കൾ ആവശ്യപ്പെട്ടു.
സമരപരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള ആക്ഷൻ കമ്മിറ്റി രൂപവത്കരണം ഞായറാഴ്ച വൈകീട്ട് മൂന്നിന് പിലാത്തറ വ്യാപാരി മന്ദിരത്തിൽ നടക്കും. സി.പി.എം നേതാവ് പി.പി. ദാമോദരൻ, ജില്ലാ സെക്രട്ടറി വി. ഗോപിനാഥ് തുടങ്ങിയവ൪ സംബന്ധിക്കും. വാ൪ത്താസമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയംഗം കെ.വി. ഉണ്ണികൃഷ്ണൻ, സംസ്ഥാന വനിതാ വിഭാഗം ജോയൻറ് സെക്രട്ടറി കെ. പങ്കജവല്ലി, ടി.സി. വിത്സൻ, എം. മുകുന്ദൻ, വി. ഉമ്മ൪ എന്നിവ൪ സംസാരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2011 10:03 AM GMT Updated On
date_range 2011-12-18T15:33:31+05:30ദേശീയപാത വികസനം: പുനരധിവാസമില്ളെങ്കില്‍ പ്രക്ഷോഭം -വ്യാപാരി വ്യവസായി സമിതി
text_fieldsNext Story