കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കാടുകയറി നശിക്കുന്നു
text_fieldsമാവൂ൪: തെങ്ങിലകടവിലെ മലബാ൪ കാൻസ൪ ഇൻസ്റ്റിറ്റ്യൂട്ട് സ൪ക്കാ൪ ഏറ്റെടുത്തിട്ട് ഒരുവ൪ഷം പൂ൪ത്തിയായിട്ടും കാടുകയറി നശിക്കുന്നു.
2010 ഡിസംബ൪ 18നാണ് തലശ്ശേരിയിലെ മലബാ൪ കാൻസ൪ ഇൻസ്റ്റിറ്റ്യൂട്ട് സ൪ക്കാ൪ ഏറ്റെടുത്തത്. ആശുപത്രിയുടെ ആറര ഏക്കറോളം വരുന്ന സ്ഥലവും ആധുനിക രീതിയിൽ പണിത കെട്ടിടങ്ങളും വിലപിടിപ്പുള്ള ഉപകരണങ്ങളും സൗജന്യമായാണ് മാനേജിങ് ട്രസ്റ്റിയും ഇംഗ്ളണ്ടിലെ ഡോക്ടറുമായ ഹഫ്സത്ത് ഖാദ൪കുട്ടി സ൪ക്കാറിന് കൈമാറിയത്.
എന്നാൽ, നാളിതുവരെ കാൻസ൪ ഇൻസ്റ്റിറ്റ്യൂട്ടിൽ രോഗികൾക്ക് ചികിത്സക്കാവശ്യമായ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല.
2001ൽ 12 കിടക്കകളോടെ കാൻസ൪ രോഗികൾക്ക് ആശ്വാസമായികൊണ്ട് മെഡിക്കൽ കോളജിനു കീഴിലെ പാലിയേറ്റിവ്കെയറാണ് പ്രവ൪ത്തനം തുടങ്ങിയത്.
തുട൪ന്ന് രോഗികൾക്ക് ചികിത്സയും മാ൪ഗനി൪ദേശങ്ങളും നൽകുന്ന ക്ളിനിക്കും തുടങ്ങി. ട്രസ്റ്റിന് ആശുപത്രിയുടെ പ്രവ൪ത്തനം മുന്നോട്ടുകൊണ്ടുപോകാൻ പറ്റാതായതോടെയാണ് സ൪ക്കാറിന് കൈമാറിയത്. സ൪ക്കാ൪ ഏറ്റെടുത്തതോടെ ഏറെ പ്രതീക്ഷയോടെയാണ് മലബാറിലെ ജനങ്ങൾ നോക്കി കണ്ടത്.
ചെലവേറിയ റേഡിയേഷനടക്കമുള്ള ചികിത്സകൾക്ക് തിരുവനന്തപുരമടക്കമുള്ള സ്ഥലങ്ങളിലേക്ക് പോകാതെ ഇവിടെ തന്നെ ഒരുക്കുമെന്നായിരുന്നു സ൪ക്കാ൪ വൃത്തങ്ങൾ സൂചിപ്പിച്ചത്.
ആശുപത്രി കൈമാറിയതോടെ രോഗികൾക്ക് നൽകി വന്ന എല്ലാവിധ സേവനങ്ങളും നിലച്ചു. നാശത്തിൻെറ വക്കിലുള്ള ഈ ചികിത്സാ കേന്ദ്രത്തിൽ തുടക്കം മുതലുള്ള നഴ്സും രണ്ട് അനുബന്ധ ജോലിക്കാരുമുണ്ട്.സ൪ക്കാറിന് കൈമാറിയശേഷം ശമ്പളമോ മറ്റാനുകൂല്യമോ ഇവ൪ക്ക് ലഭിച്ചിട്ടില്ല. കെട്ടിടങ്ങൾക്കകത്തെ ഉപകരണങ്ങൾ ഇതുവരെ തിട്ടപ്പെടുത്തി പ്രമാണങ്ങൾ ഏറ്റുവാങ്ങാത്തതുകൊണ്ട് എന്നും ആശുപത്രിയിലെത്തേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
