‘ആശുപത്രി തീപിടിത്തം എങ്ങനെ തടയാം’ സെമിനാര്‍ നടത്തി
text_fieldsകോഴിക്കോട്: ആശുപത്രികളിലുണ്ടാകാൻ സാധ്യതയുള്ള അഗ്നിബാധകളെക്കുറിച്ചും അവയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും പൊതുജനങ്ങളെയും ജീവനക്കാരെയും ബോധവത്കരിക്കുന്നതിനും ഇത്തരം സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ച് പ്രാഥമികമായ അറിവുകൾ നൽകുന്നതിനുംവേണ്ടി കോഴിക്കാട് മിംസ് ഹോസ്പിറ്റൽ ‘ആശുപത്രികളിലെ അഗ്നിബാധയും സുരക്ഷയും’ എന്ന വിഷയത്തിൽ സെമിനാ൪ സംഘടിപ്പിച്ചു. ജില്ലയിലെ 30ഓളം ആശുപത്രികളിലെ ജീവനക്കാ൪ സെമിനാറിൽ പങ്കെടുത്തു. സെമിനാറിൻെറ ഭാഗമായി അഗ്നിബാധ എങ്ങനെ ഒഴിവാക്കാമെന്നും രോഗികളെ എങ്ങനെ സുരക്ഷിതരായി രക്ഷപ്പെടുത്താമെന്നതിലും പ്രായോഗിക പരിജ്ഞാനം നൽകുന്നതിനുവേണ്ടി മോക്ഡ്രില്ലും സംഘടിപ്പിച്ചിരുന്നു. മിംസ് ആശുപത്രി മാനേജിങ് ഡയറക്ട൪ ഡോ. അബ്ദുല്ല ചെറിയക്കാട്ടിൻെറ അധ്യക്ഷതയിൽ എ.ഡി.എം രമാദേവി സെമിനാ൪ ഉദ്ഘാടനം ചെയ്തു. സുരേന്ദ്രദാസ്, ഗംഗാധരൻ, അഫ്നിദ, ഡോ. കെ. വ൪മ, ഡോ. ജാസി൪ എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
