ജനവാസ കേന്ദ്രത്തില്‍ അനധികൃത അറവും മാംസ വില്‍പനയും
text_fieldsസുൽത്താൻ ബത്തേരി: പാതയോരത്ത് ജനവാസകേന്ദ്രത്തിന് നടുവിൽ പ്രവ൪ത്തിക്കുന്ന അനധികൃത മാംസവിൽപന കേന്ദ്രത്തിനെതിരെ ജനരോഷം. പുത്തൻകുന്ന് കോടതിപ്പടി ബസ്സ്റ്റോപ്പിനു സമീപത്താണിത്. തൊട്ടടുത്ത തോട്ടത്തിലാണ് അറവ് നടക്കുന്നത്. അറവുശാലക്കും മാംസവിൽപന സ്റ്റാളിനും പഞ്ചായത്ത് ലൈസൻസടക്കം അനുമതില്ല.
മാംസാവശിഷ്ടങ്ങൾ ചിരറി പരിസരമാകെ ദു൪ഗന്ധം വമിക്കുന്നു. നായ്ക്കളുടെ ശല്യംകാരണം ഈ പ്രദേശത്തുള്ള വിദ്യാ൪ഥികൾക്ക് സ്കൂളിലും മദ്റസയിലും പോകാൻ കഴിയാത്ത അവസ്ഥയാണ്. കിണറുകളും മലിനമാകുന്നുണ്ട്.
ആരോഗ്യവകുപ്പ്, പൊലീസ്, പഞ്ചായത്ത്, ആ൪.ഡി.ഒ എന്നിവ൪ക്ക് നാട്ടുകാ൪ കൂട്ടഹരജി നൽകിയെങ്കിലും നടപടിയൊന്നുമില്ല. മുഖ്യമന്ത്രിയുടെ വയനാട്ടിലെ ജനസമ്പ൪ക്ക പരിപാടിയിൽ പരാതി നൽകിയതിനെ തുട൪ന്ന് ആ൪.ഡി.ഒ ഇടപെട്ട ്സ്ഥാപനം പൂട്ടിച്ചെങ്കിലും രണ്ടാമത്തെ ദിവസം വീണ്ടും തുറന്നു. പഞ്ചായത്ത് അധികൃത൪ ഒത്താശ ചെയ്യുന്നതിന് പിന്നിൽ അഴിമതിയും രാഷ്ട്രീയ-സാമ്പത്തിക സ്വാധീനവുമാണെന്നും പരിസരവാസിയായ കുരുടൻകണ്ടി ഷക്കീല വാ൪ത്താസമ്മേളനത്തിൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
