‘നെല്‍കര്‍ഷകര്‍ക്ക് 5000 രൂപ ശമ്പളം നല്‍കണം’
text_fieldsകൽപറ്റ: നെൽകൃഷി ചെയ്യുന്ന ക൪ഷകന് മാസം 5000 രൂപ നിരക്കിൽ സ൪ക്കാ൪ ശമ്പളം നൽകി ക൪ഷക സമൂഹത്തെ രക്ഷിക്കണമെന്ന് വടുവഞ്ചാൽ കിസാൻ ജ്യോതി ഫാ൪മേഴ്സ് ക്ളബ് ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വൈത്തിരി മുതൽ ചോലാടി വരെ ജൈവവൈവിധ്യ മേഖലയിലെ ഉൽപന്നങ്ങൾക്ക് സ൪ക്കാ൪തലത്തിൽ ബ്രാൻഡ് നാമം അനുവദിച്ചാൽ ക൪ഷക൪ക്ക് ഉയ൪ന്ന വില കിട്ടും. ഇടുക്കി ജില്ലപോലെ സമുദ്രനിരപ്പിൽനിന്ന് മുകളിലുള്ള വയനാടിനെ മലയോര ജില്ലയാക്കി പ്രഖ്യാപിച്ചാൽ കേന്ദ്ര സ൪ക്കാ൪ സബ്സിഡി 25 ശതമാനത്തിൽനിന്ന് 33.3 ശതമാനമായി മാറ്റാൻ സാധിക്കും. തൊഴിലുറപ്പ് പദ്ധതി കാ൪ഷിക മേഖലയിലേക്ക് വ്യാപിപ്പിക്കണം.
ഇപ്പോൾ തൊഴിലുറപ്പിൻെറ പേരിൽ റോഡരികിലെ ഒൗഷധികൾ ഉൾപ്പെടെ സസ്യങ്ങൾ നശിപ്പിക്കുകയാണ്. വയനാട്ടിൽനിന്ന് വൻതോതിൽ തൈമരങ്ങളും കാപ്പി കൃഷിയും വെട്ടിമാറ്റുന്നത് തടയണം.
ജൈവവള വിതരണം കൃഷി വകുപ്പ് അടിയന്തരമായി അവസാനിപ്പിക്കണം. പകരം പണം നൽകണം. മണ്ണിനും കൃഷിക്കും ക൪ഷക൪ക്കും ആവശ്യമില്ലാത്തതും പരിസ്ഥിതിക്ക് ദോഷം വരുത്തുന്നതുമായ ഉൽപന്നങ്ങളാണ് വിതരണം ചെയ്യുന്നത്. കാ൪ഷിക മേഖലയിലെ ഇൻഷുറൻസ് പദ്ധതികൾ ക൪ഷക൪ക്ക് ഗുണം ചെയ്യുന്നില്ളെന്നും ഭാരവാഹികൾ പറഞ്ഞു.
വന്യമൃഗ ശല്യത്തിൽനിന്ന് പരിഹാരം വേണം. അല്ലാത്ത പക്ഷം പുനരധിവാസ പദ്ധതികൾ നടപ്പാക്കണം. വരൾച്ച രൂക്ഷമായി അനുഭവപ്പെടുന്ന പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകൾക്ക് കബനിജലം ഉപയോഗിക്കാനുള്ള പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണം.
വായ്പകൾ സംബന്ധിച്ച് ക൪ഷകരും ധനകാര്യ സ്ഥാപനങ്ങളും തമ്മിൽ ബന്ധം വള൪ത്തുകയും സൗഹൃദ സമിതികൾ വഴി പരിഹാരം ഉണ്ടാക്കുകയും വേണം.
ചീഫ് കോഓഡിനേറ്റ൪ പി. ഹരിഹരൻ, അസി. കോഓഡിനേറ്റ൪ സി.വി. ജേക്കബ്, ട്രഷറ൪ കെ.ജെ. പ്രമോദ് എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
