റാട്ടക്കുണ്ടില്‍ മയക്കുമരുന്ന്, വ്യാജമദ്യ വില്‍പന സജീവം
text_fieldsസുൽത്താൻ ബത്തേരി: വ്യാജമദ്യത്തിൻെറയും മയക്കുമരുന്നിൻെറയും വിൽപന റാട്ടക്കുണ്ടിൽ ജനങ്ങളുടെ സൈ്വര്യജീവിതം തക൪ക്കുന്നു. ചില വീടുകൾ ‘ബാറു’കളാക്കിയും ഇരുചക്ര വാഹനങ്ങളിൽ മൊബൈൽ വിൽപനയുമുണ്ട്. സ്കൂൾ വിദ്യാ൪ഥികൾക്കും സ്ത്രീകൾക്കും വഴിനടക്കാനാവാത്ത അവസ്ഥയാണ്. കുടുംബം തകരുന്നതോടൊപ്പം നാട്ടിൽ അരാജകത്വവും വ൪ധിക്കുകയാണ്. ബത്തേരി, അമ്പലവയൽ, മീനങ്ങാടി മദ്യശാലകളിൽനിന്ന് മദ്യം വാങ്ങി ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന് റാട്ടക്കുണ്ടിൽ വിൽക്കുന്നതും കാണാം.
മദ്യവിൽപനക്ക് ഒത്താശചെയ്യാനും എതി൪ക്കുന്നവരെ ഒതുക്കാനും പൊലീസ്, എക്സൈസ് കേസുകൾ കൈകാര്യം ചെയ്യാനും ചില൪ രംഗത്തുണ്ട്. യുവാക്കളും ആദിവാസികളുമാണ് ഇവരുടെ ഇരകൾ. മാരക വിഷമുള്ള പുകയില വെള്ളത്തിൽ കലക്കി വീര്യംകൂട്ടിയാണത്രെ വിൽപന. ബിവറേജസ് ഡിപ്പോകളിൽനിന്ന് വാങ്ങുന്ന ചെറിയ കുപ്പി മദ്യം വലിയ കുപ്പിയാക്കാനാണ് ഈ വിദ്യ. വ്യാജമദ്യം കഴിച്ച് അവശനിലയിൽ ഒരാൾ മാസങ്ങളോളം ആശുപത്രിയിലായിട്ടും മദ്യലോബിയുടെ സ്വാധീനംമൂലം എക്സൈസ്-പൊലീസ് ഉദ്യോഗസ്ഥ൪ തിരിഞ്ഞുനോക്കിയില്ളെന്ന് നാട്ടുകാ൪ക്ക് പരാതിയുണ്ട്. 16 പേരാണ് റാട്ടക്കുണ്ട് എന്ന കൊച്ചുഗ്രാമത്തിൽ മാത്രം വ്യാജമദ്യം വിളമ്പുന്നത്. വയനാട്ടിൽ കഞ്ചാവ് എത്തിക്കുന്ന പ്രമുഖനാണ് ഇവിടെ കഞ്ചാവ് വിതരണത്തിനെത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
