‘ഗള്‍ഫ് മാധ്യമം’ വാര്‍ത്ത തുണയായി; കദീസക്കുട്ടിയെ കണ്ടെത്തി
text_fieldsഷാ൪ജ: സൗദിയിൽ വീട്ടുവേലക്ക് പോയ ശേഷം കുടുംബവുമായി ബന്ധപ്പെടാൻ കഴിയാതിരുന്ന വയനാട് പരിയാരം സ്വദേശി കദീശക്കുട്ടിയെയും ഇവരെ ഗൾഫിലേക്ക് കൊണ്ടുവന്നവരെയും കണ്ടെത്തി. അഞ്ച് മാസമായി ഉമ്മയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരുന്നതിനാൽ ദുബൈയിലെ ഹോട്ടലിൽ വേദനയുമായി കഴിഞ്ഞ മകൻ അൻവറിനെക്കുറിച്ച് ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിച്ച വാ൪ത്തയാണ് ഇവരെ കണ്ടെത്താൻ സഹായകമായത്.
ഈ വാ൪ത്ത സൗദിയിലെ സാമൂഹിക പ്രവ൪ത്തകനായ ലത്തീഫ് എരംമഗലത്തിൻെറ നേതൃത്വത്തിലുള്ള റിയാദ് ഫേസ് ബുക്ക് കൂട്ടായ്മ ഏറ്റെടുക്കുകയായിരുന്നു. തുട൪ന്ന് നടത്തിയ അന്വേഷണത്തിലാണ് കദീസക്കുട്ടിയെ കുറിച്ചും അവരെ ഗൾഫിലേക്ക് കൊണ്ടുവന്ന അബ്ദു, ബാപ്പുട്ടി എന്നിവരെക്കുറിച്ചും വിവരം ലഭിച്ചത്. റിയാദിലെ അതീഖ എന്ന സ്ഥലത്ത് ഇവരുള്ളതായി വിവരം ലഭിച്ചതിനെ തുട൪ന്ന് ലത്തീഫ് എരമംഗലം, അനു അൻവ൪, ശമീ൪ കണിയാ൪ എന്നിവ൪ ചേ൪ന്ന് അബ്ദുവിൻെറയും ബാപ്പുട്ടിയുടെയും താമസ സ്ഥലത്ത് എത്തുകയായിരുന്നു. ഇവിടെയെത്തിയ സാമൂഹിക പ്രവ൪ത്തക൪ക്ക് മനസിലാക്കാൻ കഴിഞ്ഞത് അൻവൻ പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായ കാര്യങ്ങളായിരുന്നു. ഉമ്മ ഗൾഫിലേക്ക് പോയ ശേഷം വിവരമൊന്നും ലഭ്യമല്ളെന്നും അബ്ദുവും ബാപ്പുട്ടിയുമെല്ലാം ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നുവെന്നുമായിരുന്നു അൻവ൪ പരാതിപ്പെട്ടിരുന്നത്. എന്നാൽ ഇവരും കദീസക്കുട്ടിയെ രക്ഷപ്പെടുത്താൻ കഴിയാത്തതിൻെറ വിഷമത്തിൽ കഴിയുകയാണെന്നാണ് അന്വേഷിച്ച് ചെന്നവ൪ക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. മാത്രമല്ല, കദീസക്കുട്ടിയെ അന്വേഷിച്ച് ചെന്നതിൻെറ പേരിൽ അബ്ദുവിനെ അറബി ജയിലിലാക്കുകയും ചെയ്തിരുന്നു. ഇവരെ നാട്ടിലയക്കാൻ ശ്രമിച്ചതിൻെറ പേരിൽ വേറെയും കേസുകൾ രജിസ്റ്റ൪ ചെയ്തിരുന്നുവത്രെ. കദീസക്കുട്ടിക്ക് ഫോൺ ചെയ്യാൻ പോലും അറബി അനുവാദം നൽകിയിരുന്നില്ല. മക്കളുടെ വിവരം പോലുമറിയാതെ മാനസികമായി തള൪ന്ന അവസ്ഥയിലായിരുന്നു ഇവ൪.
ജോലി ചെയ്യുന്ന വീട് കണ്ടെത്തിയെങ്കിലും അവിടെ കയറി കദീസക്കുട്ടിയെ കാണാൻ സാമുഹിക പ്രവ൪ത്തക൪ക്ക് കഴിഞ്ഞിട്ടില്ല. അവരെ ഉടനെ നാട്ടിലെത്തിക്കാനുള്ള ദൗത്യം റിയാദിലെ ജീവകാരുണ്യ രംഗത്ത് സജീവമായ ശിഹാബ് കൊട്ടുകാടിനെ ഏൽപിച്ചിരിക്കുകയാണ് ഇവരിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
