പഴം, പച്ചക്കറി വിലകള്‍ കുറയുന്നതായി റിപ്പോര്‍ട്ട്
text_fieldsദോഹ: രാജ്യത്ത് പഴങ്ങളുടെയും പച്ചക്കറികളുടെയും വില കഴിഞ്ഞ വ൪ഷത്തെ അപേക്ഷിച്ച് കുറഞ്ഞതായി വാണിജ്യ, വ്യാപാര മന്ത്രാലയത്തിന് കീഴിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പിൻെറ (സി.പി.ഡി) റിപ്പോ൪ട്ട്. കഴിഞ്ഞ വ൪ഷം നവംബറിൽ ഉണ്ടായിരുന്ന വിലയിൽ നിന്ന് ഇപ്പോൾ പച്ചക്കറികൾക്ക് 16 ശതമാനവും പഴങ്ങൾക്ക് ആറ് ശതമാനവും കുറവുണ്ടെന്നാണ് വകുപ്പിൻെറ ഏറ്റവും പുതിയ റിപ്പോ൪ട്ടിൽ പറയുന്നത്.
ഭൂരിഭാഗം പച്ചക്കറികളുടെ വിലയും കഴിഞ്ഞ വ൪ഷത്തേതുമായി താരമത്യപ്പെടുത്തുമ്പോൾ ഇപ്പോൾ കുറവാണ്. എന്നാൽ, ലഭ്യതയിലുണ്ടായ കുറവ് മൂലം ചിലയിനം പഴങ്ങളുടെ വില ഇപ്പോഴും പഴയ അവസ്ഥയിൽ തന്നെയാണെന്നും റിപ്പോ൪ട്ടിൽ പറയുന്നു.
സൗദിയിൽ നിന്നുള്ള തക്കാളിക്ക് കഴിഞ്ഞ വ൪ഷം നവംബറിൽ കിലോക്ക് 3.50 റിയാലായിരുന്നു. ഇപ്പോൾ ഇതേ തക്കാളിക്ക് 2.50 റിയാലാണ് വില. സിറിയൻ തക്കാളിയുടെ വില ഇതേ കാലയളവിൽ കിലേക്ക് 5.50 റിയാലിൽ നിന്ന് 3.50 റിയാലായും ലബനാൻ തക്കാളിയുടേത് 4.50 റിയാലിൽ നിന്ന് 3.50 റിയാലായും കുറഞ്ഞു.
ജോ൪ദാനിയൻ കുക്കമ്പറിന് മൂന്ന് റിയാലിൽ നിന്ന് 2.50 റിയാലായി. എന്നാൽ, സൗദിയിൽ നിന്നുള്ള കാരറ്റിൻെറ വിലയിൽ മാറ്റമില്ല. ഇതേ കാലയളവിൽ ചൈനീസ് ആപ്പിൾ, ലബനീസ് ഓറഞ്ച്, ഫിലിപ്പൈൻസ് പഴം എന്നിവയുടെ വിലയിലും മാറ്റമുണ്ടായിട്ടില്ല. തു൪ക്കിയിൽ നിന്നുള്ള മുന്തിരിയുടെ വില 10.50 റിയാലിൽ നിന്ന് 7.50 റിയാലിലേക്ക് താഴ്ന്നു. ഉപഭോക്താക്കളുടെ അഭ്യ൪ഥനയെത്തുട൪ന്ന് പഴങ്ങളുടെയും പച്ചക്കറികളുടെയും വില നിയന്ത്രിക്കാൻ ഈ വ൪ഷം ആദ്യ സി.പി.ഡി ചില നടപടികൾ സ്വീകരിച്ചിരുന്നു. ഇവയുടെ വിലക്കയറ്റം തടയാൻ സി.പി.ഡി ഇപ്പോൾ എല്ലാ ദിവസവും വിലവിവരപ്പട്ടിക പ്രസിദ്ധീകരിക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
