റാസ് റുമാനില്‍ പൊലീസ് ജീപ്പിന് തീപ്പിടിച്ചു
text_fieldsമനാമ: റാസ് റുമാനിൽ പൊലീസ് ജീപ്പിന് തീപ്പിടിച്ചു. റാസ്റുമാൻ ശൈഖ് ഹമദ് കോസ്വേ റോഡിൽ സുരക്ഷ ആവശ്യാ൪ഥം നി൪ത്തിയിട്ട ജീപ്പ് ഇന്നലെ രാവിലെ 11.30ഓടെ പൊടുന്നനെ കത്തുകയായിരുന്നു. ഇലക്ട്രിക്കൽ ഷോ൪ട്ട് സ൪ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമായത്. ഇതിനിടെ ജീപ്പ് കത്തിച്ചതാണെന്ന് അഭ്യൂഹം പരന്നത് ജനത്തെ പരിഭ്രാന്തരാക്കി.
സഫ്ര ഡിഫൻസ് ഫോഴ്സിൻെറതാണ് കത്തിയ ജീപ്പ്. സമീപത്തുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥ൪ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇവ൪ ഉടനെ പൊലീസിനെയും ഫയ൪ഫോഴ്സിനെയും വിവരം അറിയിച്ചു. ഫയ൪ഫോഴ്സ് എത്തിയപ്പോഴേക്കും ജീപ്പ് പൂ൪ണമായും കത്തിയിരുന്നു. തൊട്ടടുത്ത സ്റ്റീൽ മതിലിന് കേടുപാടുണ്ടായി. തീപ്പിടിത്തം റോഡിൽ വൻ ട്രാഫിക് തടസ്സം സൃഷ്ടിച്ചു. തീ അണഞ്ഞ ശേഷമാണ് ഇതുവഴി വാഹനങ്ങൾ കടത്തിവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
