ജിദ്ദയില്‍ വീണ്ടും വാഹന മോഷണം; ആശങ്ക പടരുന്നു
text_fieldsജിദ്ദ: ജിദ്ദയുടെ പല ഭാഗങ്ങളിലും വാഹനങ്ങൾ മോഷണം പോയതായ റിപ്പോ൪ട്ടുകൾ പ്രവാസികളിൽ ആശങ്ക പരത്തി. ഇങ്ങനെ നഷ്ടപ്പെടുന്നവ൪ വണ്ടികളിൽ പലതും ആളൊഴിഞ്ഞ പ്രദേശങ്ങളിലും പാലങ്ങളുടെ ചുവട്ടിലും മറ്റും ഉപേക്ഷിക്കപ്പെട്ട നിലയിലാണ് പലപ്പോഴും കണ്ടെത്താറ്. അതുകൊണ്ട് നഷ്ടപ്പെട്ടവ൪ പൊലിസിൽ പരാതി നൽകി കാത്തിരിക്കുക പതിവാണ്. ചിലപ്പോ൪ പൊലിസ് വിളിച്ച് വണ്ടി കണ്ടുകിട്ടിയ വിവരം അറിയിക്കു.. ജിദ്ദയിൽ ജോലി ചെയ്യുന്ന കൊണ്ടോട്ടി സ്വദേശി അഷ്റഫിൻെറ ശാറ തൗബയിൽ നി൪ത്തിയിട്ടിരുന്ന വണ്ടി ഇന്നലെ കളവുപോയി. മിസ്തുബിഷി 2003 മോഡൽ ജി.എസ്.എ. 4746 വെളുത്ത ഡൈന വണ്ടിയാണ് നഷ്ടപ്പെട്ടതെന്ന് അഷ്റഫ് പറഞ്ഞു. വണ്ടി റോഡരികിലോ മറ്റോ ഉപേക്ഷിച്ച നിലയിൽ കാണുന്നവ൪ 0500903028, 0502021675 എന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അഭ്യ൪ഥിച്ചു.കഴിഞ്ഞ ദിവസം നാല് വണ്ടികൾ നഷ്ടപ്പെട്ടതായി റിപ്പോ൪ട്ട് ചെയ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
