Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightകണ്ണൂര്‍ സ്വദേശി...

കണ്ണൂര്‍ സ്വദേശി ദമ്മാമില്‍ തൂങ്ങിമരിച്ചു

text_fields
bookmark_border
കണ്ണൂര്‍ സ്വദേശി ദമ്മാമില്‍ തൂങ്ങിമരിച്ചു
cancel

ദമ്മാം: കണ്ണൂ൪ തലശ്ശേരി സ്വദേശിയായ യുവാവ് തൂങ്ങിമരിച്ചു. തലശ്ശേരി പാറാൽ പവിത്രം വീട്ടിൽ എം.കെ പ്രജിത് (26) ആണ് ദമ്മാമിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ചത്. ജിദ്ദ കേന്ദ്രമായ വെസ്റ്റേൺ ഓട്ടോ ലിമിറ്റഡ് കമ്പനിയുടെ ദമ്മാം ബ്രാഞ്ചിൽ സ൪വീസ് സൂപ്പ൪വൈസറായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ് എം.കെ പവിത്രൻ ഖത്തറിലാണ്. മാതാവ്: എം.പി ജയശ്രീ. സഹോദരന്മാ൪: പ്രജേഷ് (ഗുജറാത്ത്), ഹ൪ഷൻ (ചെന്നൈ).
ആറു മാസം മുമ്പാണ് പ്രജിത് സൗദിയിലെത്തിയത്. ബുധനാഴ്ച രാവിലെ എട്ടിന് ജോലി സ്ഥലത്തെത്തിയ പ്രജിത് 10 മണിയോടെ ഡ്രൈവിങ് സ്കൂളിൽ പോകുന്നെന്നു പറഞ്ഞ് മടങ്ങി. വൈകിട്ട് അഞ്ചു മണിയായിട്ടും കാണാത്തതിനാൽ താമസ സ്ഥലത്ത് ചെന്നപ്പോൾ മുറി അകത്തുനിന്ന് കുറ്റിയിട്ടിരുന്നു. വാതിൽ തക൪ത്ത് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്.
മൃതദേഹം ദമ്മാം ആശുപത്രി മോ൪ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടികൾ പൂ൪ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ചു. പ്രജിത്തിൻെറ വിവാഹം പറഞ്ഞുറപ്പിച്ചിരുന്നു. പൊതുവെ സന്തോഷവാനാണെന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്. ജോലി സ്ഥലത്തോ താമസ സ്ഥലത്തോ പറയത്തക്ക പ്രയാസമുണ്ടായിരുന്നില്ളെന്നും സുഹൃത്തുക്കൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story