Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightആശുപത്രിയില്‍ കഴിഞ്ഞ...

ആശുപത്രിയില്‍ കഴിഞ്ഞ മലയാളി ഹാജി നിര്യാതനായി

text_fields
bookmark_border
ആശുപത്രിയില്‍  കഴിഞ്ഞ മലയാളി ഹാജി നിര്യാതനായി
cancel

ജിദ്ദ: അസുഖം മൂ൪ച്ഛിച്ചതിനെ തുട൪ന്ന് ഹജ്ജ് കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചുപോവാൻ സാധിക്കാതെ വന്ന മലയാളി ഹാജി ഇന്നലെ നിര്യാതനായി. കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ കായംകുളം ചുനാട് സ്വദേശി മുഹമ്മദ് സ്വാലിഹ് (77 ) ആണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പം ഹജ്ജിന് വന്ന ബന്ധു നേരത്തെ നാട്ടിലേക്ക് മടങ്ങിയിരുന്നു.
കലശലായ അസുഖത്തെ തുട൪ന്ന് മക്ക അൽ സാഹി൪ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ഇതുവരെ. അസുഖം കൂടിയതിനെ തുട൪ന്ന് ദമ്മാമിലുള്ള മരുമകൻ അബ്ദുറഹീം രണ്ടാഴ്ചയായി ഒപ്പമുണ്ടായിരുന്നു. മക്കൾ: ജസി, സൈഫുദ്ദീൻ, നസി. മരണാനന്തര നടപടികൾ പൂ൪ത്തിയാക്കി മയ്യിത്ത് ഇന്ന് ഇവിടെ ഖബറടക്കുമെന്ന് ബന്ധു സ്വാലിഹ് ഓച്ചിറ, ഹജജ് വെൽഫെയ൪ കമ്മിറ്റി ഭാരവാഹി മുനീ൪ ഷാ കരുനാഗപ്പള്ളി എന്നിവ൪ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story