ജഹ്റ: ടെൻറിലുണ്ടായ തീപ്പിടിത്തത്തിൽ മൂന്നു കുട്ടികൾ മരിക്കുകയും എത്യോപ്യൻ വേലക്കാരിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
സുബിയ മേഖലയിലാണ് സംഭവമെന്ന് ജഹ്റ ഫയ൪ സ൪വീസ് ഡയറക്ട൪ കേണൽ മുഹമ്മദ് അൽ ശത്തി അറിയിച്ചു. തീപ്പിടിത്ത വിവരമറിഞ്ഞ് അഗ്നിശമനസേന എത്തുമ്പോൾ ടെൻറ് പൂ൪ണമായും കത്തിയമ൪ന്ന നിലയിലായിരുന്നു. അകത്തുണ്ടായിരുന്ന മൂന്നും നാലും വയസ്സുള്ള പെൺകുട്ടികളും അഞ്ചു വയസ്സുള്ള ആൺകുട്ടിയും മരിച്ചിരുന്നു. മാരകമായി പൊള്ളലേറ്റ നിലയിലായിരുന്ന എത്യോപ്യൻ വേലക്കാരിയെ ആശുപത്രിയിലേക്ക് മാറ്റി. ഇവ൪ ഉറങ്ങുമ്പോഴാണ് തീപ്പിടിത്തമുണ്ടായതെന്ന് കരുതുന്നു. കുട്ടികളുടെ മാതാപിതാക്കൾ തൊട്ടടുത്ത ടെൻറിൽ ഉറങ്ങുന്നുണ്ടായിരുന്നു. ശബ്ദം കേട്ട് തങ്ങൾ ഉണ൪ന്നെങ്കിലും തീ ആളിപ്പട൪ന്ന ടെൻറിലേക്ക് അടുക്കാനായില്ളെന്ന് ഇവ൪ പറഞ്ഞു.
ഹീറ്ററിൽനിന്നോ സ്റ്റൗവിൽനിന്നോ ആയിരിക്കാം തീ പട൪ന്നതെന്നാണ് പ്രാഥമിക നിഗമനമെന്ന് പറഞ്ഞ അൽ ശത്തി അത്തരം ഉപകരണങ്ങൾ ടെൻറിനകത്ത് സൂക്ഷിക്കരുതെന്ന് ഓ൪മിപ്പിച്ചു. പൊലീസ് കേസ് രജിസ്റ്റ൪ ചെയ്തിട്ടുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2011 9:35 AM GMT Updated On
date_range 2011-12-18T15:05:13+05:30ടെന്‍റില്‍ തീപ്പിടിത്തം; മൂന്നു കുട്ടികള്‍ മരിച്ചു
text_fieldsNext Story