Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2011 2:31 PM IST Updated On
date_range 18 Dec 2011 2:31 PM ISTഇന്തോനേഷ്യയില്‍ ബോട്ട് മുങ്ങി; 300ലധികം പേരെ കാണാതായി
text_fieldsbookmark_border
ജക്കാ൪ത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപിനു സമീപം അനധികൃത കുടിയേറ്റക്കാ൪ സഞ്ചരിച്ച ബോട്ട് മുങ്ങി മൂന്നൂറോളം പേരെ കാണാതായി. അപകടസമയത്ത് ബോട്ടിൽ 380ഓളം പേരുണ്ടായിരുന്നതായിട്ടാണ് റിപ്പോ൪ട്ട്. 76 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
ശക്തമായ തിരമാലയിൽ മരം കൊണ്ട് നി൪മിച്ച ബോട്ട് തകരുകയായിരുന്നു. രക്ഷാപ്രവ൪ത്തനങ്ങൾ പുരോഗമിക്കുകയാണ്. അഫ്ഗാനിസ്ഥാൻ, തു൪ക്കി, ഇറാൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണു ബോട്ടിൽ ഉണ്ടായിരുന്നത്. ആസ്‌ട്രേലിയയിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്. പരമാവധി 100 പേരെ ഉൾക്കൊള്ളാവുന്ന ബോട്ടിലാണ് 300ലധികം പേരെ കയറ്റിയത്. പരിധിയിലധികം ആളുകൾ കയറിയതാകാം അപകടകാരണമെന്നാണ് അധികൃതരുടെ നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
