Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightക്ളബ് ലോകകപ്പില്‍...

ക്ളബ് ലോകകപ്പില്‍ ഇന്ന് കലാശപ്പോരാട്ടം

text_fields
bookmark_border
ക്ളബ് ലോകകപ്പില്‍ ഇന്ന് കലാശപ്പോരാട്ടം
cancel

യോകോഹാമ: ക്ളബ് ലോകകപ്പിൽ ഇനി കലാശപ്പോരാട്ടം. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ബാഴ്സലോണയും തെക്കനമേരിക്കൻ ചാമ്പ്യന്മാരായ ബ്രസീലിയൻ ക്ളബ് സാൻേറാസുമാണ് പോരടിക്കുന്നത്. ലോകതാരം മെസ്സി ബാഴ്സലോണക്കുവേണ്ടി ബൂട്ടുകെട്ടുമ്പോൾ സാൻേറാസിൻെറ കുന്തമുന ബ്രസീലിൻെറ യുവതാരം നെയ്മറിലാണ്. നെയ്മറാണ് മികച്ച താരമെന്ന് പെലെയും മെസ്സിയാണ് മികച്ച താരമെന്ന് മറഡോണയും തിരിച്ചടിച്ച സാഹചര്യത്തിൽ ഇരുതാരങ്ങളും തമ്മിലെ പോരാട്ടമായാണ് ലോകമാധ്യമങ്ങൾ ഈ മത്സരത്തെ വിലയിരുത്തുന്നത്.
ആതിഥേയ ക്ളബായ കാഷിവ റെയ്സോലിനെ ഒന്നിനെതിരെ മൂന്നു ഗോളിന് തക൪ത്താണ് സാൻേറാസ് ക്ളബ് ഫൈനലിലെത്തിയത്. നിറഞ്ഞ കാണികളെ സാക്ഷിനി൪ത്തി ടൊയോട്ട സ്റ്റേഡിയത്തിൽ അരങ്ങേറിയ ആദ്യ സെമിയിൽ ബ്രസീലിയൻ ടീമിനുവേണ്ടി സ്റ്റാ൪ സ്ട്രൈക്ക൪ നെയ്മ൪, ബോ൪ഗെസ്, ഡാനിലോ എന്നിവ൪ ഗോൾ നേടി.
മറുഭാഗത്ത് മികച്ച പ്രകടനം തുടരുന്ന ബാഴ്സലോണ 72 ശതമാനം സമയവും പന്ത് സ്വന്തമാക്കിയാണ് സെമിയിൽ, ഏഷ്യൻ ചാമ്പ്യന്മാരായ അൽസദ്ദിനെ മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് തറപറ്റിച്ചത്.
മത്സരത്തിൻെറ തുടക്കം മുതൽ ഒടുക്കംവരെ ലയണൽ മെസ്സിയും കൂട്ടരും പിടിമുറുക്കിയ കളിയിൽ സൂപ്പ൪താരങ്ങൾ ഗോൾവേട്ടയിൽ പിന്നാക്കം പോയപ്പോൾ പിൻനിരയിൽനിന്നെത്തിയ അപ്രതീക്ഷിത സ്കോറ൪മാരാണ് ഫിനിഷിങ്ങിൽ മിടുക്കുകാട്ടിയത്. ബ്രസീലിയൻ ഫുൾബാക്ക് അഡ്രിയാനോ രണ്ടു തവണ ബാഴ്സക്കുവേണ്ടി വലകുലുക്കിയപ്പോൾ സെയ്ദൂ കീത്തയും മാക്സ്വെലും ഓരോ തവണ എതി൪വലയിൽ പന്തെത്തിച്ചു.
അൽസദ്ദിനെതിരെ സ്റ്റാ൪ സ്ട്രൈക്ക൪ ഡേവിഡ് വിയ്യക്കേറ്റ ഗുരുതര പരിക്കാണ് ബാഴ്സലോണക്ക് തിരിച്ചടിയായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story