വിദേശ ഫണ്ട് : കൂടങ്കുളം സമരസമിതിക്ക് ആഭ്യന്തര വകുപ്പിന്‍െറ നോട്ടീസ്
text_fieldsചെന്നൈ: കൂടങ്കുളം ആണവനിലയത്തിനെതിരെ പോരാട്ടത്തിലേ൪പ്പെട്ട ആറ് സംഘടനകൾക്ക് വിദേശരാജ്യങ്ങളിൽനിന്ന് സാമ്പത്തികസഹായം കിട്ടുന്നതായി തെളിവു ലഭിച്ചിട്ടുണ്ടെന്നും അവ൪ക്ക് കേന്ദ്ര ആഭ്യന്തരവകുപ്പ് നോട്ടീസയച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വി. നാരായണസ്വാമി. ചെന്നൈ വിമാനത്താവളത്തിൽ ശനിയാഴ്ച മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആണവനിലയവുമായി ബന്ധപ്പെട്ട ഒൗദ്യോഗികരഹസ്യങ്ങൾ വെളിപ്പെടുത്തണമെന്ന് സമരക്കാ൪ ആവശ്യപ്പെട്ടതിനാലാണ് കേന്ദ്ര വിദഗ്ധസമിതി അവരുമായി നടത്തിയ ച൪ച്ചകൾ പരാജയപ്പെട്ടതെന്ന് മന്ത്രി ആരോപിച്ചു. സമരക്കാ൪ക്കെതിരെ തമിഴ്നാട് പൊലീസ് കേസെടുത്താൽ മാത്രം പോര, നടപടിയെടുക്കാനും തയാറാവണം. സമരക്കാ൪ക്ക് എവിടെനിന്ന് പണം വരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് വിദേശ ഫണ്ടിൻെറ രേഖകൾ കണ്ടെത്തിയത്. പ്രധാനമന്ത്രി പ്രഖ്യാപിച്ചതുപോലെ ആണവനിലയത്തിലെ ആദ്യ റിയാക്ട൪ ഏതാനും ആഴ്ചകൾക്കകം പ്രവ൪ത്തനം തുടങ്ങും. രണ്ടാമത്തെ റിയാക്ട൪ ആറു മാസത്തിനകം കമീഷൻ ചെയ്യും. തമിഴ്നാടിനു പുറമെ, അസം, രാജസ്ഥാൻ എന്നിവയുൾപ്പെടെ വടക്കൻ സംസ്ഥാനങ്ങളിലും ആണവവൈദ്യുതി നിലയങ്ങൾ സ്ഥാപിക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി ജയലളിത എഴുതിയ കത്തിൻെറ അടിസ്ഥാനത്തിൽ കേന്ദ്രഗ്രിഡിൽനിന്ന് തമിഴ്നാടിന് കൂടുതൽ വൈദ്യുതി അനുവദിക്കാൻ പ്രധാനമന്ത്രി ഉത്തരവിട്ടിട്ടുണ്ടെന്നും നാരായണസ്വാമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
