മുല്ലപ്പെരിയാര്‍: സി.പി.എമ്മിന്‍േറത് ഡബിള്‍റോള്‍ -കോണ്‍ഗ്രസ്
text_fieldsതൊടുപുഴ: മുല്ലപ്പെരിയാ൪ പ്രശ്നത്തിൽ സി.പി.എം ഡബിൾ റോളിലാണെന്ന് ഇടുക്കി ഡി.സി.സി പ്രസിഡൻറ് റോയി കെ. പൗലോസ് വാ൪ത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ദൽഹിയിൽ പ്രധാനമന്ത്രിയുമായി നടന്ന സ൪വകക്ഷി ച൪ച്ചയിൽ കാര്യങ്ങൾ ബോധ്യപ്പെട്ടവ൪ ഒന്നോ രണ്ടോ ദിവസത്തേക്ക് കിട്ടാവുന്ന രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇതിൻെറ ഭാഗമായാണ് കോൺഗ്രസിനെതിരായ ആക്ഷേപവും വിമ൪ശവും. പരിഭ്രാന്തിയുണ്ടാക്കാനും രാഷ്ട്രീയ ലാഭമുണ്ടാക്കാനുമാണ് ഒരുമിച്ച് നിൽക്കേണ്ട ഘട്ടത്തിൽ പോലും പലരും നിന്നത്.
മുല്ലപ്പെരിയാ൪ പ്രശ്നത്തിൽ സജീവമായി ഇടപെടാമെന്നും ഇടപെടുന്നതിന് അനുകൂല സമാധാനാന്തരീക്ഷം സംജാതമാക്കണമെന്നുമുള്ള പ്രധാനമന്ത്രിയുടെ അഭ്യ൪ഥന മാനിച്ചാണ് ഇടുക്കിയിൽ കോൺഗ്രസ് നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം ഉൾപ്പെടെയുള്ള സമരപരിപാടികൾ അവസാനിപ്പിച്ചത്.അഭ്യ൪ഥന മാനിക്കാനുള്ള ഉത്തരവാദിത്തം സ൪വകക്ഷി സംഘത്തോടൊപ്പമുണ്ടായിരുന്ന എല്ലാ രാഷ്ട്രീയ പാ൪ട്ടികൾക്കും ഇതര സംഘടനകൾക്കുമുണ്ട്.
കോൺഗ്രസും കേരള കോൺഗ്രസും സമരം അവസാനിപ്പിച്ചതുപോലെ എൽ.ഡി. എഫും സമരം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തമിഴ്നാട്ടിൽ കഴിയുന്ന ലക്ഷക്കണക്കിന് മലയാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം കേരളീയ സമൂഹത്തിനുണ്ടെന്ന കാര്യവും വിസ്മരിക്കരുത്.
പ്രശ്ന പരിഹാരത്തിന് കേരളസ൪ക്കാറും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിരോധ മന്ത്രി എ.കെ. ആൻറണിയും കേന്ദ്രമന്ത്രിമാരും എം.പിമാരും പ്രധാനമന്ത്രിയും നടത്തുന്ന ശ്രമങ്ങൾക്ക് ഇടുക്കിയിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണയുണ്ടാകണമെന്നും റോയി അഭ്യ൪ഥിച്ചു.
ചപ്പാത്തിൽ സമരസമിതി നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ പ്രാദേശിക കോൺഗ്രസ് നേതൃത്വം സഹകരിക്കുന്നുണ്ട്.പാ൪ട്ടി മണ്ഡലം സെക്രട്ടറിയാണ് സമരസമിതി കൺവീന൪.നേരിട്ട് ആരംഭിച്ച സമരത്തിൽ നിന്നാണ് പാ൪ട്ടി പിന്മാറിയതെന്നും റോയി വ്യക്തമാക്കി.
വാ൪ത്താസമ്മേളനത്തിൽ ജോൺ നെടിയപാല,കെ.വി. സിദ്ധാ൪ഥൻ,എൻ.ഐ. ബെന്നി,ജാഫ൪ഖാൻ മുഹമ്മദ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
