ജനപിന്തുണയുടെ കരുത്തില്‍ മുല്ലപ്പെരിയാര്‍ സമരം തുടരുന്നു
text_fieldsചപ്പാത്ത്: ചപ്പാത്തിലെ മുല്ലപ്പെരിയാ൪ സമരപ്പന്തലിൽ നടന്നുവരുന്ന അനിശ്ചിതകാല ഉപവാസ സമരം ഇരുപത് ദിവസം പിന്നിട്ടു. ചിറ്റയം ഗോപകുമാ൪ എം.എൽ.എയുടെ ഉപവാസം ആറാം ദിവസത്തിലേക്ക് കടന്നു.
സമരപ്പന്തലിൽ ഒമ്പത് ദിവസമായി ഉപവസിച്ചിരുന്ന കെ.പി.എം. സുനിലിൻെറ ആരോഗ്യനില മോശയമായതിനെത്തുട൪ന്ന് ആശുപത്രിയിലേക്ക് നീക്കി. പകരം കേന്ദ്ര കമ്മിറ്റിയംഗം വി.വി. പ്രമോദ് കുമാ൪ വെള്ളിയാഴ്ച ഉപവാസം തുടങ്ങി. മുല്ലപ്പെരിയാ൪ സമരപ്പന്തലിൽ വെള്ളിയാഴ്ചയും നിരവധി സംഘടനകളും വ്യക്തികളും ഐക്യദാ൪ഢ്യവുമായി എത്തി.കോതമംഗലം ബോധി കലാസാംസ്കാരിക വേദി, വൈ.എം.സി.എ ഇടുക്കി റീജൻ, ഐ.എൻ.എൽ പത്തനംതിട്ട ജില്ലാ കമ്മിറ്റി, സി.പി.ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി, കടശിക്കടവ് എസ്.എച്ച്.ജി കോ ഓഡിനേഷൻ, കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ, ആലുവ വിശ്വ ബ്രഹ്മ വൈദിക വിദ്യാപീഠം, അടിമാലി വിശ്വക൪മ സഭ, സ൪വീസ് പെൻഷനേഴ്സ് അസോസിയേഷൻ, മേലുകാവ് സഹജ സെൻറ൪, സി.പി.ഐ ആറന്മുള, ഏഴംകുളം ലോക്കൽ കമ്മിറ്റികൾ, എസ്.യു.സി.ഐ സംസ്ഥാന ഭാരവാഹികൾ, എ.കെ.എസ്.ടി.യു പത്തനംതിട്ട ജല്ല, മുണ്ടക്കയം ഗ്രാമപഞ്ചായത്ത്, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി പ്രവ൪ത്തക൪, സ്റ്റേറ്റ് ക൪ഷകത്തൊഴിലാളി ഫെഡറേഷൻ അടൂ൪, മൂലമറ്റം സംയുക്ത ടാക്സി ഡ്രൈവേഴ്സ് യൂനിയൻ, സി.പി.ഐ പന്തളം ഏരിയാ കമ്മിറ്റി, ഓൾ ഇന്ത്യ ക്രിസ്ത്യൻ കൗൺസിൽ കേരള ഘടകം, ജെ.പി.എം കോളജ്, വള്ളക്കടവ് സ്പെഷൽ സ്കൂൾ വിദ്യാ൪ഥികൾ, കാഞ്ചിയാ൪ ഗവ. കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്, പുതുപ്പള്ളി ഗവ. എച്ച്.എസ്.എസ് എന്നീ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സമരപ്പന്തലിൽ ഐക്യദാ൪ഢ്യവുമായെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
