വൃദ്ധനെ ഗാന്ധിഭവന്‍ ഏറ്റെടുത്തു
text_fieldsകോഴഞ്ചേരി: രോഗിയായ അനാഥന് പത്തനാപുരം ഗാന്ധിഭവൻ അഭയം നൽകി. അയിരൂ൪ പഞ്ചായത്തിലെ ഇടത്തറാമണ്ണിൽ ചുട്ടിപ്പാറ രാജനെയാണ് (51)ഗാന്ധിഭവൻ ഏറ്റെടുത്തത്. അവിവാഹിതനായ രാജന് സ്വന്തമായി കിടപ്പാടമില്ലാത്തതിനാൽ കടത്തിണ്ണയിലും വെയ്റ്റിങ് ഷെഡിലുമായിരുന്നു കഴിച്ചുകൂട്ടിയത്.
ക൪ഷകത്തൊഴിലാളിയായിരുന്ന രാജൻെറ ദേഹമാകെ ചൊറിഞ്ഞുതടിക്കുകയും തൊലി കറുത്തുതുടങ്ങിയുമിരുന്നു. ഇത് സംബന്ധിച്ച് ഇയാൾ കോട്ടയം മെഡിക്കൽ കോളജിൽ ദീ൪ഘകാലം ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല . തുട൪ന്ന് നാട്ടിലേക്ക് തിരിച്ചെത്തി കഴിഞ്ഞ ഒരു വ൪ഷമായി കടത്തിണ്ണകളിലും വെയ്റ്റിങ് ഷെഡുകളിലുമായിരുന്നു.
അയിരൂ൪ ഗ്രാമസേവാ സമിതി പത്തനാപുരത്തെ ഗാന്ധിഭവനുമായി ബന്ധപ്പെട്ടതിനെത്തുട൪ന്ന് ഗാന്ധിഭവൻ പ്രവ൪ത്തക൪ രാജനെ ഏറ്റെടുക്കുകയായിരുന്നു.
ചടങ്ങിൽ ഗ്രാമസേവാസമിതി പ്രസിഡൻറ് എം. അയ്യപ്പൻകുട്ടി, അയിരൂ൪ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജെസി വ൪ഗീസ്, ഗാന്ധിഭവൻ ഭാരവാഹികളായ ഡോ. എം. എസ്. സുനിൽ അശോക് കുമാ൪ മേത്ത, ജയലാൽ , ഡോ. കെ.എസ്. ജഗൻ മോഹൻ, അഡ്വ. അലക്സാണ്ട൪ തുടങ്ങിയവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
