ഐ.എച്ച്.ആര്‍.ഡി കോളജ് പ്രവര്‍ത്തനം പഴയ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റാന്‍ നീക്കം
text_fieldsകാഞ്ഞിരപ്പള്ളി: അടിസ്ഥാന സൗകര്യമില്ലാതെ വീ൪പ്പുമുട്ടുന്ന ഐ.എച്ച്.ആ൪.ഡി കോളജിൻെറ പ്രവ൪ത്തനം പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിലേക്ക് മാറ്റാൻ നീക്കം.
പേട്ട സ്കൂളിലെ ക്ളാസ് മുറികൾ ഒഴിയണമെന്ന് അധികൃത൪ നിലപാടെടുത്തതോടെയാണ് പുതിയ കെട്ടിടം തേടി സ്കൂൾ അധികൃതരും ജനപ്രതിനിധികളും ഇറങ്ങിയത്.
കഴിഞ്ഞദിവസം വിഴിക്കത്തോട്ട് ഗവ. വൊക്കേഷനൽ ഹയ൪ സെക്കൻഡറി സ്കൂളിൽ ഇത് സംബന്ധിച്ച് പരിശോധന നടത്തിയിരുന്നു.കോളജിന് 16 ക്ളാസ് മുറിയാണ് വേണ്ടതെങ്കിലും വിഴിക്കത്തോട് സ്കൂളിൽ അത് ലഭ്യമല്ളെന്നതിനാൽ ആ ശ്രമം ഉപേക്ഷിച്ചു.
പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടം അറ്റകുറ്റപ്പണി നടത്തി ഏതാനും ക്ളാസുകൾ മാറ്റാനാകുമോയെന്നതാണ് ആലോചന. ഇത് സംബന്ധിച്ച് പഞ്ചായത്തുമായി കൂടിയാലോചിക്കും.
നിലവിൽ തഹസിൽദാരുടെ നിയന്ത്രണത്തിലുള്ള പഴയ പൊലീസ് സ്റ്റേഷൻ അറ്റകുറ്റപ്പണി നടത്താൻ രണ്ടുലക്ഷം രൂപയെങ്കിലും വേണ്ടിവരും. ഈ തുക എം. എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് നൽകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
