ബന്ധുക്കളുടെ ആക്രമണത്തില്‍ യുവദമ്പതികള്‍ക്ക് പരിക്ക്
text_fieldsമുണ്ടക്കയം: യുവദമ്പതികളെ ബന്ധുക്കൾ മ൪ദിച്ചതായി പരാതി. കൂട്ടിക്കൽ വെല്ലീറ്റ കോളനിയിൽ കുഴിക്കാലായിൽ അനീഷ് (28), ഭാര്യ വിജയശ്രീ (24) ,ഭാര്യാ സഹോദരൻ അഭിലാഷ് (22) എന്നിവരെ കഴിഞ്ഞ നാലിന് വൈകുന്നേരം ഏഴോടെ ഇരുമ്പുകമ്പിയും ഉലക്കയും ഉപയോഗിച്ച് അനീഷിൻെറ ബന്ധുക്കൾ മ൪ദിച്ചത്. മതംമാറാൻ വിസമ്മതിച്ചതിനാണ് മ൪ദനമുണ്ടായതെന്നാണ് പരാതി. പ്രതികൾക്കെതിരെ ലോക്കൽ പൊലീസ് നടപടിയെടുക്കുന്നില്ളെന്ന് കാട്ടി ജില്ലാ പൊലീസ് ചീഫ് അടക്കം ഉയ൪ന്ന പൊലീസ് ഉദ്യോഗസ്ഥ൪ക്ക് പരാതി നൽകി.
ഹിന്ദുമതാചാരപ്രകാരം ജീവിക്കുന്ന അനീഷിൻെറ മാതാപിതാക്കളും സഹോദരന്മാരും ക്രിസ്തീയ വിശ്വാസികളാണ്. അനീഷിനോടും ഭാര്യയോടും ക്രിസ്ത്യാനികളാകാൻ നിരന്തരം വീട്ടുകാ൪ ആവശ്യപ്പെട്ടിരുന്നു. വിസമ്മതിച്ചതിന് മുമ്പും മ൪ദനമേറ്റിട്ടുണ്ടെന്ന് ദമ്പതികൾ പറഞ്ഞു.
കൈകാലുകൾ ഒടിഞ്ഞ മൂവരെയും അയൽവാസികളാണ് ആശുപത്രിയിൽ കൊണ്ടുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
