ജനപ്രതിനിധികളുടെ അവഗണനയില്‍ വികസനം വഴിമുട്ടി കാഞ്ഞിരപ്പള്ളി
text_fieldsകാഞ്ഞിരപ്പള്ളി: ജനപ്രതിനിധികളുടെ അവഗണന മൂലം കാഞ്ഞിരപ്പള്ളിയിൽ വികസനം വഴിമുട്ടുന്നു.
കെട്ടിടനി൪മാണത്തിന് ഫണ്ട് ലഭ്യമാണെങ്കിലും സ്വന്തമായി സ്ഥലമില്ലാത്തതിനാൽ വ൪ഷങ്ങളായി പൊലീസ് സ്റ്റേഷൻ താലൂക്കോഫിസ് കെട്ടിടത്തിലും ഫയ൪ഫോഴ്സ് വാടകക്കെട്ടിടത്തിലുമാണ് പ്രവ൪ത്തിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ പേട്ട ഗവ. ഹൈസ്കൂളിൽ പ്രവ൪ത്തിക്കുന്ന ഐ. എച്ച്.ആ൪.ഡി കോളജിൻെറ അംഗീകാരം നഷ്ടമാകുന്ന അവസ്ഥയാണ്.
ടൗണിൽ 25സെൻറ് സ്ഥലം നൽകിയാൽ ഡിവൈ.എസ്.പി ഓഫിസ്, സ൪ക്കിൾ ഓഫിസ് , പൊലീസ് സ്റ്റേഷൻ എന്നിവക്ക് കെട്ടിടം നി൪മിക്കാൻ എത്രപണം മുടക്കാനും ആഭ്യന്തരവകുപ്പ് തയാറാണ്. ഇക്കാര്യം ത്രിതല പഞ്ചായത്ത് അംഗങ്ങളെയും റവന്യൂവകുപ്പിനെയും അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ സ്ഥലം കണ്ടെത്താൻ മാത്രം കഴിഞ്ഞിട്ടില്ല.
വ൪ഷങ്ങളായി ദേശീയപാതയോരത്തെ വാടകക്കെട്ടിടത്തിൽ പ്രവ൪ത്തിക്കുന്ന ഫയ൪ഫോഴ്സ് ഓഫിസിന് കെട്ടിടം നി൪മിക്കാൻ 2008ലെ ബജറ്റിൽ 18ലക്ഷം രൂപ അനുവദിച്ചിരുന്നു. മാസം 4435രൂപയാണ് കെട്ടിടത്തിന് വാടക നൽകുന്നത്.
പഞ്ചായത്ത് സ്ഥലം നൽകിയാലെ കെട്ടിടം നി൪മിക്കാനാകൂ. ഇപ്പോൾ പ്രവ൪ത്തിക്കുന്ന കെട്ടിടം ഒഴിയണമെന്ന് വ൪ഷങ്ങളായി സ്ഥലമുടമ ആവശ്യപ്പെടുന്നതാണ്. കാഞ്ഞിരപ്പള്ളിയിൽ സ്ഥലം ലഭിക്കാത്ത പക്ഷം ഫയ൪ഫോഴ്സ് സംഘം എരുമേലിയിലേക്ക് മാറാനാണിട.
കാഞ്ഞിരപ്പള്ളി കുരിശുകവല മുതൽ മൈക്ക ജങ്ഷൻ വരെ ഭാഗത്ത് രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി കണ്ടെത്തിയ ബൈപാസ് നി൪മാണം നിയമക്കുരുക്കിൽ ഉപേക്ഷിച്ച നിലയിലാണ്. പുതിയ നിയോജകമണ്ഡല രൂപവത്കരണത്തിലൂടെ കാഞ്ഞിരപ്പള്ളിയിലുണ്ടായ മാറ്റവും ഭരണമാറ്റവും ബൈപാസ് നി൪മാണം അടുത്തെങ്ങും യാഥാ൪ഥ്യമാക്കില്ളെന്ന് സൂചനകളുണ്ട്.
അൽഫോൻസ് കണ്ണന്താനം എം.എൽ.എ ആയിരിക്കെ ബൈപാസ് നി൪മാണത്തിന് നടത്തിയ ശ്രമം അട്ടിമറിക്കാൻ നീക്കങ്ങൾ നടന്നിരുന്നതായി അദ്ദേഹം പരസ്യമായി പറഞ്ഞിരുന്നു.
പേട്ട ഗവ. സ്കൂളിൽ പ്രവ൪ത്തിക്കുന്ന ഐ.എച്ച്.ആ൪.ഡി അപൈ്ളഡ് സയൻസ് കോളജിൻെറ അംഗീകാരം അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ നഷ്ടമാകുന്ന അവസ്ഥയാണ്. ഒരു വ൪ഷത്തേക്ക് കോളജിന് വിട്ടുകൊടുത്ത കെട്ടിട മുറികൾ തിരിച്ചുകിട്ടുന്നില്ളെന്ന ആവലാതിയിലാണ് പേട്ട ഗവ. ഹൈസ്കൂൾ അധികൃത൪. 2009ൽ അൽഫോൻസ് കണ്ണന്താനം എം. എൽ.എ പ്രത്യേക താൽപ്പര്യമെടുത്ത് തുടങ്ങിയ കോളജിന് അടുത്ത വ൪ഷം സ്വന്തം കെട്ടിടം നി൪മിക്കുമെന്നായിരുന്നു വാഗ്ദാനം. കോളജിന് സ്ഥലം നൽകിയാൽ കെട്ടിട നി൪മാണത്തിന് 50ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിക്കുകയും ചെയ്തു. എന്നാൽ, സ്ഥലം നൽകാതിരുന്നതിനാൽ ഈ ഫണ്ട് ലാപ്സായി. ഇക്കഴിഞ്ഞ അധ്യയന വ൪ഷാരംഭത്തിൽ കോളജിൽ പുതിയ പ്രവേശ നടപടികൾ ആരംഭിച്ചെങ്കിലും ക്ളാസ് മുറികളുടെ അഭാവം മൂലം അനിശ്ചിതത്വത്തിലായിരുന്നു. എം.എൽ.എയും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും സ്കൂൾ അധികൃത൪ക്ക് രേഖാമൂലം നൽകിയ ഉറപ്പിലാണ് പ്രവേശം നടന്നത്. അധ്യയന വ൪ഷം പകുതി കഴിഞ്ഞിട്ടും പ്രശ്നപരിഹാരത്തിന് ജനപ്രതിനിധികൾ നടപടിയെടുക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
