അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു
text_fieldsഇരവിപുരം: കടലിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെടുന്നവരുടെ എണ്ണം വ൪ധിക്കുന്നതിനെതുട൪ന്ന് മയ്യനാട് മുക്കത്ത് നാട്ടുകാ൪ കടൽത്തീരത്ത് അപകടമുന്നറിയിപ്പ് ബോ൪ഡ് സ്ഥാപിച്ചു. അപകടസാധ്യതയുള്ള കടവുകളിലും തീരപ്രദേശങ്ങളിലും അപകടമുന്നറിയിപ്പ് ബോ൪ഡുകൾ സ്ഥാപിക്കുമെന്ന ജില്ലാ ഭരണകൂടത്തിൻെറ പ്രഖ്യാപനം പാഴ്വാക്കായതിനെതുട൪ന്നാണ് നാട്ടുകാ൪ ബോ൪ഡ് സ്ഥാപിച്ചത്. മയ്യനാട് മുക്കത്ത് കഴിഞ്ഞ നാലിന് കടലിൽ കുളിക്കാനിറങ്ങിയ കൂട്ടിക്കട സ്വദേശികളായ ഷെറിൻ, താഹി൪ എന്നീ യുവാക്കൾ മുങ്ങിമരിച്ചിരുന്നു. അപകടം പതിവായ ഇവിടെ അഞ്ചോളംപേരാണ് മുങ്ങിമരിച്ചിട്ടുള്ളത്. ഇത്തിക്കരയാറിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാ൪ഥികൾ മുങ്ങിമരിച്ചതിനെതുട൪ന്നാണ് അപകടസാധ്യതയുള്ള കടവുകളിൽ ബോ൪ഡുകൾ സ്ഥാപിക്കാൻ കലക്ട൪ നി൪ദേശംനൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
