അധികൃതര്‍ കണ്ണു തുറന്നു: സൈനബാ ബീവിക്ക് പെന്‍ഷന്‍
text_fieldsശാസ്താംകോട്ട: പരേതയെന്ന് പറഞ്ഞ് പഞ്ചായത്ത് വാ൪ധക്യ പെൻഷൻ നിഷേധിച്ച സ്ത്രീക്ക് കലക്ടറുടെ ഇടപെടലിനെ തുട൪ന്ന് നീതി. പോരുവഴി കമ്പലടി കടകമ്പള്ളിൽ സൈനബാബീവിക്ക് (92) പോരുവഴി പഞ്ചായത്ത് പെൻഷൻ നിഷേധിച്ച വിവരം ആഗസ്റ്റ് 20ന് ‘മാധ്യമം’ റിപ്പോ൪ട്ട് ചെയ്തതിനെ തുട൪ന്നാണ് നടപടി.
1980 മുതൽ കുന്നത്തൂ൪ തഹസിൽദാരുടെ ഉത്തരവ് പ്രകാരം വാ൪ധക്യ പെൻഷൻ ലഭിച്ചുവന്ന സൈനബാബീവിക്ക് 2007 സെപ്റ്റംബ൪ മുതലാണ് കിട്ടാതായത്. ഇവ൪ മരിച്ചെന്ന് ചൂണ്ടിക്കാട്ടി പോസ്റ്റുമാൻ നൽകിയ റിപ്പോ൪ട്ട് വിശ്വസിച്ച് പെൻഷൻ നിഷേധിക്കാൻ പഞ്ചായത്തിലെ ഉദ്യോഗസ്ഥ൪ തീരുമാനിക്കുകയായിരുന്നു.
താൻ പരേതയല്ളെന്ന് തെളിയിക്കാനും പെൻഷൻ പുനഃസ്ഥാപിക്കാനും സൈനബാബീവി പോരുവഴി പഞ്ചായത്തിനെ സമീപിച്ചെങ്കിലും പരിഹസിച്ച് തിരിച്ചയക്കുകയായിരുന്നു.
തുട൪ന്നാണ് ഇവരുടെ അവസ്ഥ മാധ്യമം റിപ്പോ൪ട്ട് ചെയ്തത്. ആഗസ്റ്റ് മുതൽ മുൻകാല പ്രാബല്യത്തോടെ പെൻഷൻ അനുവദിക്കാനാണ് കലക്ട൪ പി.ജി. തോമസ് ഉത്തരവായത്.
ഇതുസംബന്ധിച്ച രേഖകൾ വെള്ളിയാഴ്ച പഞ്ചായത്ത് അധികൃത൪ സൈനബാബീവിക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
