ചിട്ടി നടത്തി തട്ടിപ്പ്: ആറുപേര്‍ റിമാന്‍ഡില്‍
text_fieldsകൊല്ലം: ചിട്ടിഫണ്ട് നടത്തി നിക്ഷേപകരെ കബളിപ്പിച്ച കേസിൽ പിടിയിലായ ആറുപേരെ കോടതി റിമാൻഡ് ചെയ്തു.
ആശ്രാമത്ത് ബിസിനസ് ചിട്ടി ഫണ്ട് എന്ന സ്ഥാപനം നടത്തി നിക്ഷേപകരെ കബളിപ്പിച്ചെന്ന പരാതിയിൽ പിടിയിലായ വിജയകുമാരൻപിള്ള (61), ശോഭനൻപിള്ള (57), സുന്ദരൻപിള്ള (53), കിശോ൪കുമാ൪ (45), സുധീപ് (35), സിജിത്ത് (31) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണ് ഇവരെ കോടതിയിൽ ഹാജരാക്കിയത്.
കബളിപ്പിക്കലിനിരയായവ൪ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ നി൪ദേശാനുസരണം കമ്മീഷണ൪ ടി.ജെ. ജോസിൻെറ മേൽനോട്ടത്തിൽ ക്രൈം ഡിറ്റാച്ച്മെൻറ് എ.സി.പി അജിത്തിൻെറ നേതൃത്വത്തിലെ സംഘമാണ് ഇവരെ പിടികൂടിയത്.
കൂടുതൽ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് എ.സി.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
