Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightകല്യാണത്തിനിടെ...

കല്യാണത്തിനിടെ മണ്ഡപത്തില്‍ മോഷണം

text_fields
bookmark_border
കല്യാണത്തിനിടെ മണ്ഡപത്തില്‍ മോഷണം
cancel

തിരുവനന്തപുരം: കല്യാണമണ്ഡപത്തിൽനിന്ന് പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ടു. കോട്ടക്കകത്തെ ഒരു കല്യാണമണ്ഡപത്തിൽ വെച്ചാണ് വധുവിൻെറ വീട്ടുകാരുടെ ബാഗ് നഷ്ടപ്പെട്ടത്. ശ്രീകാര്യം ചെറുവയ്ക്കൽ സ്വദേശിയുടെ മകളുടെ വിവാഹമായിരുന്നു. താലികെട്ടിന് ശേഷം വധുവിൻെറ മാതാവ് ബാഗ് കതി൪മണ്ഡപത്തിന് സമീപം വെച്ച് അകത്തുപോയ സമയത്തായിരുന്ന മോഷണം. മണ്ഡപത്തിലെ കാമറകൾ പരിശോധിക്കണമെന്ന് അധികൃതരോട് വീട്ടുകാ൪ ആവശ്യപ്പെട്ടു. എന്നാൽ കാമറകൾ പ്രവ൪ത്തിക്കുന്നില്ളെന്ന് അധികൃത൪ പറഞ്ഞതോടെ പൊലീസിനെ വിവരമറിയിച്ചു. ഫോ൪ട്ട് എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ബാഗ് കണ്ടെത്താനായില്ല. ഒരു ലക്ഷത്തിലധികം രൂപ ബാഗിൽ ഉണ്ടായിരുന്നതായി വീട്ടുകാ൪ പറഞ്ഞു. എന്നാൽ പരാതി നൽകാൻ ആരും എത്തിയില്ളെന്ന് ഫോ൪ട്ട് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story