തിരുവനന്തപുരം: സംസ്ഥാന ജല അതോറിറ്റിയുടെ ഓഫിസുകളിൽ ഭരണകക്ഷിയുടെ ബന്ധുക്കളെ താൽകാലിക ജീവനക്കാരായി നിയമിക്കുന്നതിനെതിരെ എംപ്ളോയീസ് യൂനിയൻ (സി.ഐ.ടി.യു) സമരം തുടങ്ങി. ജലഭവൻ വളപ്പിൽ പ്രവ൪ത്തിക്കുന്ന പബ്ളിക് ഹെൽത്ത് എക്സിക്യൂട്ടീവ് എൻജിനീയ൪ ഓഫിസിലേക്ക് യൂനിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റംഗം സുരേഷ്പോൾ ഉദ്ഘാടനം ചെയ്തു. തലസ്ഥാന നഗരത്തിലെ കുടിവെള്ള ശുദ്ധീകരണ പ്ളാൻറുകളിലും സെക്ഷൻ, സബ്ഡിവിഷൻ, ഡിവിഷൻ ഉൾപ്പെടെയുള്ള ഓഫിസുകളിലും പിൻവാതിൽ നിയമനം നടത്തുന്നതായാണ് ആരോപണം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2011 11:35 AM GMT Updated On
date_range 2011-12-17T17:05:07+05:30ജലഅതോറിറ്റിയില്‍ പിന്‍വാതില്‍ നിയമനമെന്ന്
text_fieldsNext Story