Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightമുല്ലപ്പെരിയാര്‍:...

മുല്ലപ്പെരിയാര്‍: വി.എസിന്‍െറ അഭിപ്രായം ജനതാല്‍പ്പര്യം കണക്കിലെടുത്ത് -സുധാകരന്‍

text_fields
bookmark_border
മുല്ലപ്പെരിയാര്‍: വി.എസിന്‍െറ അഭിപ്രായം ജനതാല്‍പ്പര്യം കണക്കിലെടുത്ത് -സുധാകരന്‍
cancel

ചേ൪ത്തല: മുല്ലപ്പെരിയാ൪ വിഷയത്തിൽ വി.എസ്. അച്യുതാനന്ദൻെറ അഭിപ്രായം കേരളത്തിലെ ജനങ്ങളുടെ താൽപ്പര്യം കണക്കിലെടുത്താണെന്ന് ജി. സുധാകരൻ എം.എൽ.എ. വി.എസിൻെറ അഭിപ്രായത്തെ കുറ്റപ്പെടുത്താനാകില്ല.
ജനങ്ങളുടെ വൈകാരിക പ്രശ്നമായി മാറിയപ്പോഴാണ് വി.എസ് അഭിപ്രായം പറഞ്ഞത്. അതേസമയം, സി.പി.എം പോളിറ്റ് ബ്യൂറോയുടെ അഭിപ്രായത്തിലും തെറ്റൊന്നുമില്ല. രാജ്യത്തിൻെറ അഖണ്ഡതയും ഐക്യവും മുൻനി൪ത്തിയാണ് പി.ബി പ്രസ്താവന. ചെറുവാരണത്ത് സി.പി.എം കഞ്ഞിക്കുഴി ഏരിയാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുല്ലപ്പെരിയാ൪ വിഷയത്തിൽ കേന്ദ്രസ൪ക്കാറാണ് നീതിപൂ൪വമായി ഇടപെടേണ്ടത്. എന്നാൽ, കേരളത്തെ അവഗണിക്കുകയാണ്. ഇപ്പോൾ കേരളത്തിലെ പിന്നാക്ക സമുദായക്കാരെ കേന്ദ്രം തഴയുന്നു. പിന്നാക്ക അവഗണന കോൺഗ്രസിൻെറ അജണ്ടയാണ്. എ.കെ. ആൻറണി മുല്ലപ്പെരിയാ൪ വിഷയത്തിൽ കേരളത്തിനുവേണ്ടി ഒന്നും ചെയ്തില്ല. ആൻറണിയെക്കാൾ ഭേദം വയലാ൪ രവി തന്നെയാണെന്നും സുധാകരൻ പറഞ്ഞു. വിഭാഗീയതയുടെ പേരിൽ ആലപ്പുഴയിലെ പാ൪ട്ടിയെ ബ്രാൻഡുചെയ്യാൻ ശ്രമിക്കുകയാണ്. എന്നും പാ൪ട്ടിക്കൊപ്പം നിൽക്കുന്ന ആലപ്പുഴ ജില്ല സംസ്ഥാന കമ്മിറ്റിയുടെ നിലപാടിലൂന്നിയാണ് പ്രവ൪ത്തിക്കുന്നതെന്നും വിഭാഗീയത വെറും പ്രചാരണം മാത്രമാണെന്നും സമ്മേളനം കഴിയുമ്പോൾ അത് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം പി.കെ. ചന്ദ്രാനന്ദൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ആ൪. നാസ൪, ജി. വേണുഗോപാൽ, കെ. പ്രസാദ്, കെ.കെ. ചെല്ലപ്പൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.കെ. ഭാസ്കരൻ, വി.ജി. മോഹനൻ തുടങ്ങിയവ൪ പങ്കെടുത്തു.
ചേ൪ത്തല ഏരിയാ സമ്മേളനത്തിൻെറ സമാപനയോഗം മുൻമന്ത്രി എസ്. ശ൪മ ഉദ്ഘാടനം ചെയ്തു. കെ. പ്രസാദ് അധ്യക്ഷത വഹിച്ചു. സി.ബി. ചന്ദ്രബാബു, റെജി സഖറിയ, എ.എം.ആരിഫ് എം.എൽ.എ, എ.എസ്. സാബു എന്നിവ൪ സംസാരിച്ചു. റെഡ്വളൻറിയ൪മാരുടെ മാ൪ച്ചും റാലിയും നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story