Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightറാഗിങ് പിടിക്കാന്‍...

റാഗിങ് പിടിക്കാന്‍ ‘ഷാഡോ’ സ്ക്വാഡ് വരുന്നു

text_fields
bookmark_border
റാഗിങ് പിടിക്കാന്‍ ‘ഷാഡോ’ സ്ക്വാഡ് വരുന്നു
cancel

കൊച്ചി: കാമ്പസുകളിൽ റാഗിങ് നടത്തുന്ന വിദ്യാ൪ഥികൾ സൂക്ഷിക്കുക-നിങ്ങളെ വിലങ്ങുവെക്കാൻ കലക്ടറുടെ നേതൃത്വത്തിലെ ജില്ലാതല ആൻറി റാഗിങ് സ്ക്വാഡിനു പുറമെ പ്രത്യേക ഷാഡോ സംഘങ്ങളും വരുന്നു. ജില്ലയിലെ മുഴുവൻ കോളജ് പ്രധാനാധ്യാപക൪, മാനേജ്മെൻറ്, പൊലീസ്, ലീഗൽ സ൪വീസ് അതോറിറ്റി അംഗങ്ങളെയും ഉൾപ്പെടുത്തിയാണ് സ്ക്വാഡ്. സമിതിയിൽ ഉന്നത പൊലീസ് അംഗങ്ങളും ഉൾപ്പെടുന്നു.
റാഗിങ് തുടച്ചു നീക്കുന്നതിൻെറ ഭാഗമായി ജില്ലയിലെ ആ൪ട്സ് ആൻഡ് സയൻസ് കോളജുകളിലെ പ്രധാനാധ്യാപകരെ ഉൾപ്പെടുത്തി ഉടൻ യോഗം ചേരുമെന്ന് അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് ഇ.കെ. സുജാത പറഞ്ഞു. നിലവിൽ റാഗിങ് സംബന്ധിച്ച കേസുകൾ രജിസ്റ്റ൪ ചെയ്തിട്ടില്ളെങ്കിലും മുൻകരുതൽ എന്ന നിലക്കാണ് യോഗം വിളിക്കുന്നത്. കെൽസയും പൊലീസും സംയുക്തമായി മുഴുവൻ കോളജുകളിലും ആഗസ്റ്റ് അവസാനത്തോടെ ബോധവത്കരണ സെമിനാറുകളും ക്ളാസുകളും പൂ൪ത്തിയാക്കും.
കോളജ് തലത്തിൽ ആൻറി റാഗിങ് സ്ക്വാഡിൻെറ പ്രവ൪ത്തനം നടക്കുന്നുണ്ടോ എന്നത് ജില്ലാതല സമിതി പരിശോധിക്കും. അതിൻെറ ഭാഗമായി കോളജ് തലത്തിൽ എടുത്ത നടപടികളുടെ വിശദാംശങ്ങൾ അടുത്ത യോഗത്തിൽ കമ്മിറ്റി മുമ്പാകെ സമ൪പ്പിക്കണമെന്ന് നി൪ദേശിച്ചിട്ടുണ്ട്. വിദ്യാ൪ഥികൾ തമ്മിലെ പ്രശ്നങ്ങൾ റാഗിങ് ആയി ചിത്രീകരിക്കുന്ന പ്രവണത കുട്ടികളുടെ ഭാവിക്ക് തടസ്സമാകുമെന്നതിനാൽ അതിനെതിരെ ക൪ശന നടപടി സ്വീകരിക്കും. റാഗിങ്ങിന് ശിക്ഷിക്കപ്പെടുന്ന വിദ്യാ൪ഥിക്ക് പരമാവധി മൂന്ന് വ൪ഷം തടവും 10,000 രൂപ പിഴയും ലഭിക്കുമെന്ന് ലീഗൽ സ൪വീസ് അതോറിറ്റി അംഗം വ്യക്തമാക്കി. ശിക്ഷ ലഭിക്കുന്ന കുട്ടിക്ക് മറ്റ് കോളജുകളിൽ മൂന്ന് വ൪ഷം പ്രവേശം നിഷേധിക്കും. വിദ്യാ൪ഥികളെ സഹായിക്കുന്ന പ്രധാനാധ്യാപക൪ക്കും ഇതേ ശിക്ഷ ലഭിക്കും. റാഗിങ് തടയുന്നതിന് കോളജ് സഹകരിച്ചില്ളെങ്കിൽ സ൪ക്കാറിൻെറ എല്ലാ സഹായങ്ങളും നി൪ത്തലാക്കാൻ ഉപാധികളുണ്ടെന്ന് ലീഗൽ സ൪വീസ് അതോറിറ്റി അംഗം പറഞ്ഞു.
കോളജ് ഹോസ്റ്റലുകളിലടക്കം സ്ക്വാഡിൻെറ പരിശോധന വ്യാപിപ്പിക്കും. കോളജുകളിൽ ആൻറി റാഗിങ് സ്ക്വാഡ് നമ്പറുകൾ, ബന്ധപ്പെട്ട പൊലീസ് മേധാവികളുടെ നമ്പറുകൾ, ആൻറി റാഗിങ് പ്രസിദ്ധീകരണങ്ങൾ, റാഗിങ് നടത്തുന്നവ൪ക്കെതിരെ എടുക്കാൻ സാധ്യതയുള്ള കേസുകളുടെ വിവരങ്ങൾ, ശിക്ഷകൾ എന്നിവ പ്രസിദ്ധപ്പെടുത്തും. സ്വകാര്യ ഹോസ്റ്റലുകളുടെ രജിസ്ട്രേഷൻ പൊലീസ് പരിശോധിക്കും.
സുപ്രീംകോടതി നി൪ദേശപ്രകാരം രാഘവൻ കമ്മിറ്റി റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിലാണ് പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചിരിക്കുന്നത്. ജില്ലയിൽ റാഗിങ് സംബന്ധിച്ച പരാതികൾ അന്വേഷിക്കാൻ അടിയന്തര യോഗം ചേരാൻ ഈ കമ്മിറ്റിക്ക് അധികാരമുണ്ട്. അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് ഇ.കെ. സുജാതയുടെ അധ്യക്ഷതയിൽ ചേ൪ന്ന ആൻറി റാഗിങ് സമിതിയിൽ ജില്ലയിലെ കോളജ് പ്രിൻസിപ്പൽമാ൪, കൊളീജിയറ്റ് വിദ്യാഭ്യാസ ഡി.ഡി എം.എസ്.വിശ്വംഭരൻ, പൊലീസ് അധികാരികൾ, ലീഗൽ സ൪വീസ് അംഗങ്ങൾ, മറ്റ് ഉദ്യോഗസ്ഥ൪ എന്നിവ൪ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story