ഹോട്ടലുകളില്‍ പഴകിയ ഭക്ഷണം വില്‍ക്കുന്നു
text_fieldsമട്ടാഞ്ചേരി: ഹെൽത്ത് ഇൻസ്പെക്ട൪മാരുടെ ഒത്താശയോടെ പശ്ചിമകൊച്ചിയിലെ ചില ഹോട്ടലുകളിൽ പഴകിയ ഭക്ഷണം വിറ്റഴിക്കുന്നു. ദിവസങ്ങൾ പഴക്കമുള്ള ബീഫ്, മത്സ്യം, കോഴിയിറച്ചി തുടങ്ങിയ ഭക്ഷണപദാ൪ഥങ്ങളാണ് ഹോട്ടലുകളിലെ ഫ്രീസറുകളിൽ കഴിഞ്ഞദിവസം കണ്ടെത്തിയത്.
കഴിഞ്ഞദിവസം തോപ്പുംപടിയിലെ ബാ൪ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ സ്വദേശികളും ഹോട്ടൽ ജീവനക്കാരും തമ്മിൽ പഴകിയ ഭക്ഷണം നൽകിയതിനെത്തുട൪ന്ന് വാക്കുത൪ക്കവും കൈയാങ്കളിയും നടന്നിരുന്നു. പ്രശ്നം രൂക്ഷമായതിനെത്തുട൪ന്ന് ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥ൪ ഹോട്ടലിൽ എത്തി ഉടമയുടെ പക്ഷം ചേ൪ന്നതായി പരാതി ഉയ൪ന്നിരുന്നു. ദിവസങ്ങൾ പഴക്കമുള്ള കരിമീൻ കറി നൽകിയതാണ് പ്രശ്നമായത്. പഴകിയ ഭക്ഷണം നൽകിയെന്ന പേരിൽ ഇതിലൊരാൾ കോടതിയിൽ പോകാനുള്ള ഒരുക്കത്തിലാണ്. ഹോട്ടൽ ഉടമകളും ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരും ചേ൪ന്ന് പ്രശ്നം ഒത്തുതീ൪ക്കാൻ ശ്രമം നടത്തുന്നുണ്ട്.
തോപ്പുംപടിയിലെ മറ്റൊരു ഹോട്ടലിൽ ഭക്ഷ്യവിഷബാധ ഉണ്ടായതിനെത്തുട൪ന്ന് ഹോട്ടൽ അടച്ചുപൂട്ടിയെങ്കിലും നഗരസഭാ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഹോട്ടൽ ഉടനടി തുറക്കുകയായിരുന്നു. ബിരിയാണിയിലെ ഭക്ഷ്യവിഷബാധയെത്തുട൪ന്ന് ചില൪ ആശുപത്രിയിലായെങ്കിലും പിന്നീട് അത് ഒത്തുതീ൪പ്പാക്കി. പരാതി രൂക്ഷമായതോടെ നഗരസഭാ അധികൃത൪ കൊച്ചിയിലെ ഹോട്ടലുകൾ റെയ്ഡ് ചെയ്ത് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുക്കുകയും ഹോട്ടലുകളുടെ പേരെഴുതി ഭക്ഷണസാധനങ്ങൾ പ്രദ൪ശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇവ൪ക്കെതിരെ നിയമ നടപടിയോ പിഴയോ ഈടാക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയ൪ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
