ഡോക്ടര്‍ ആന്‍റണിയുടെ തിരോധാനത്തിന് രണ്ടുവയസ്സ്
text_fieldsമട്ടാഞ്ചേരി: ഹോമിയോ ഡോക്ട൪ ആൻറണിയുടെ ദുരൂഹ തിരോധാനത്തിന് രണ്ടു വ൪ഷം. 2009 നവംബ൪ 27നാണ് തോപ്പുംപടിയിലെ വീട്ടിൽനിന്ന് ദൽഹിക്ക് യാത്രയായ ആൻറണിയെ കാണാതായത്. ദൽഹിയിൽ യോഗത്തിൽ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞാണ് ആൻറണി വീട് വിട്ടിറങ്ങിയത്. പിന്നീട് ഇതുവരെ ആൻറണിയെക്കുറിച്ച് വിവരങ്ങളൊന്നുമില്ല.
മൊബൈൽ ഫോണിൽനിന്ന് ചില൪ക്ക് സന്ദേശം അയച്ചതായി ഇടക്കാലത്ത് സൈബ൪ സെല്ലിൻെറ സഹായത്തോടെ പൊലീസ് കണ്ടെത്തിയിരുന്നു. ഉത്തരേന്ത്യയിലെ റാഞ്ചിയിൽനിന്ന് ഫോൺ ഉപയോഗിച്ചതായി തെളിവ് ലഭിച്ചതിൻെറ അടിസ്ഥാനത്തിൽ പൊലീസ് സംഘം റാഞ്ചിയിൽ പോയി അന്വേഷിച്ചെങ്കിലും കാര്യമായ തെളിവൊന്നും ലഭിച്ചില്ല. ആൻറണിയെ കാണാതായി മാസങ്ങൾ കഴിഞ്ഞാണ് പൊലീസിന് പരാതി കിട്ടിയത്.അന്വേഷണത്തിൽ ആൻറണിയുടെ ബന്ധുക്കൾ വേണ്ടത്ര താൽപ്പര്യം എടുത്തില്ളെന്ന് സുഹൃത്തുക്കൾ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.
ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ,അന്യസംസ്ഥാനവുമായുള്ള ബന്ധം,സംഘടനാ പ്രവ൪ത്തനം എന്നിവയെക്കുറിച്ച് അന്വേഷിച്ചാൽ ആൻറണിയുടെ തിരോധാനവുമായി നിലനിൽക്കുന്ന ദുരൂഹത നീങ്ങുമെന്നാണ് സുഹൃത്തുക്കളുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
