കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍ തൊഴിലാളികള്‍ പണിമുടക്കില്‍
text_fieldsകളമശേരി: മോഷണ ശ്രമം ആരോപിച്ച് തൊഴിലാളികൾക്ക് പുറത്താക്കൽ നോട്ടീസ് നൽകിയെന്നാരോപിച്ച് കണ്ടെയ്ന൪ ഫ്രൈറ്റ് സ്റ്റേഷനിലെ തൊഴിലാളികൾ പണിമുടക്കാരംഭിച്ചു.ഏലൂ൪ പുതിയ റോഡിൽ പ്രവ൪ത്തിക്കുന്ന സ്വകാര്യ ഫ്രൈറ്റ് സ്റ്റേഷനിലെ തൊഴിലാളികളാണ് പണിമുടക്കുന്നത്. ഇതേതുട൪ന്ന് കണ്ടെയ്ന൪ സ്റ്റേഷനിലെ ചരക്കുനീക്കം നിലച്ചു.
കണ്ടെയ്നറിൽ എത്തിയ കാ൪ ടയറുകളിൽ നാലെണ്ണം കടത്താൻ ശ്രമിച്ചെന്നാരോപിച്ച് രണ്ട് തൊഴിലാളികൾക്ക് മാനേജ്മെൻറ് പുറത്താക്കൽ നോട്ടീസ് നൽകിയിരുന്നു. ഇത് കൈപ്പറ്റാതെ തൊഴിലാളികൾ വെള്ളിയാഴ്ച മുതൽ പണിമുടക്കാരംഭിച്ചു. മാനേജ്മെൻറിൻെറ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് തൊഴിലാളികൾ പറഞ്ഞു. കഴിഞ്ഞ നവംബ൪ മുതൽ മാനേജ്മെൻറ് അകാരണമായി തൊഴിലാളികൾക്ക് മെമ്മോ നൽകുകയാണ്. ഇതെല്ലാം കാണിച്ച് ഫ്രൈറ്റ് സ്റ്റേഷനിലെ 22ഓളം തൊഴിലാളികൾ ജില്ലാ ലേബ൪ ഓഫിസ൪ക്ക് പരാതി നൽകി. മെമ്മോ നൽകി പുറത്താക്കിയവരെ തിരിച്ചെടുക്കാതെ സമരത്തിൽനിന്ന് പിന്മാറില്ളെന്ന് തൊഴിലാളികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
