കൊച്ചിയില്‍ വിദേശ വിനോദ സഞ്ചാരികള്‍ കുറയുന്നു
text_fieldsമട്ടാഞ്ചേരി: മുല്ലപ്പെരിയാ൪ പ്രശ്നം ഉയ൪ത്തിയ കോലാഹലത്തിൽ ടൂറിസ്റ്റ് സീസണിൽ കൊച്ചി സന്ദ൪ശിക്കാനെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. ഡിസംബ൪ പകുതി മുതൽ ജനുവരി അവസാനം വരെയാണ് കൊച്ചിയിൽ ഏറ്റവും കൂടുതൽ വിദേശ സഞ്ചാരികൾ എത്തുന്നത്. സാധാരണ ഗതിയിൽ കൊച്ചിയിലെ ഹോട്ടലുകളും ഹോംസ്റ്റേകളും ഈ കാലയളവിൽ നിറയാറാണ് പതിവ്. ഇക്കുറി വിദേശികളുടെ വരവ് കുറയാൻ കാരണം മുല്ലപ്പെരിയാ൪ പ്രശ്നമാണെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. മൂന്ന് മാസങ്ങൾക്കുമുമ്പ് ബുക് ചെയ്ത ടൂ൪ പ്രോഗ്രാമുകളും ഹോട്ടലുകളിലെയും ഹോം സ്റ്റേകളിലെയും ബുക്കിങ്ങുകളും കാൻസൽ ചെയ്തിരിക്കുകയാണെന്ന് ടൂ൪ ഓപറേറ്റ൪മാരും ഹോട്ടൽ ഉടമകളും പറയുന്നു.
ജനുവരി ഒന്നിനാണ് ഫോ൪ട്ടുകൊച്ചിയിലെ കാ൪ണിവൽ. ഇത് വീക്ഷിക്കാൻ ഡിസംബ൪ മുതൽ വിദേശികളുടെ തിരക്ക് ഉണ്ടാവേണ്ടതാണ്. ഡാം തക൪ന്നാൽ കൊച്ചിയും അറബിക്കടലിലേക്ക് ഒലിച്ചുപോകുമെന്നാണ് ഇൻറ൪ നെറ്റിൽ പ്രചരിക്കുന്നതെന്ന് ഫ്രഞ്ചുകാരിയായ ബിനിയ ഫ്രേസ൪ പറഞ്ഞു. ഭൂകമ്പം ഡാമിനെ തക൪ക്കുമെന്നതുകേട്ട് വീട്ടുകാ൪ തടഞ്ഞെങ്കിലും കൊച്ചിയിൽ എത്തുകയായിരുന്നുവെന്ന് സ്പാനിഷ് യുവതി എമിലി കെനറ്റ് പറഞ്ഞു. കൂടെയുള്ളവ൪ യാത്ര റദ്ദാക്കിയെങ്കിലും തങ്ങൾ കേരളത്തിലേക്ക് വരികയായിരുന്നുവെന്ന് ജെഫ്രി ബോതം എന്ന ന്യൂസിലൻഡുകാരനും സുഹൃത്ത് ഇവൻ ബെനാമിയും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
