കഞ്ചാവ് വില്‍പന: രണ്ടുപേര്‍ പിടിയില്‍
text_fieldsതൃശൂ൪: നഗരത്തിലെ കഞ്ചാവ് മാഫിയയിൽ കണ്ണികളായ രണ്ടുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ചേ൪പ്പ് ചെവ്വൂ൪ കാവിൽപാടം പണിക്കോട്ടിൽ മുരളി (52), വല്ലച്ചിറ പുല്ലരിക്കൽ സുരേഷ് (സുരേന്ദ്രൻ-52) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ തൃശൂ൪ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ക്രിസ്മസ്, ന്യൂഇയ൪ ആഘോഷങ്ങളുടെ മുന്നോടിയായി എക്സൈസ് സ്പെഷൽ സ്ക്വാഡ് ആരംഭിച്ച പരിശോധനക്കിടെ പടിഞ്ഞാറെ കോട്ടയിൽ നിന്നാണ് 55ഗ്രാം കഞ്ചാവുമായി മുരളിയെ പിടികൂടിയത്. വ്യാഴാഴ്ച അറസ്റ്റിലായ ഇയാളിൽ നിന്ന് ലഭിച്ച സൂചനയനുസരിച്ച് വെള്ളിയാഴ്ച പുല൪ച്ചെ ശക്തൻ നഗ൪ മൽസ്യമാ൪ക്കറ്റിന് സമീപത്തുനിന്നാണ് സുരേഷ് പിടിയിലായത്.മാ൪ക്കറ്റിലെത്തുന്ന മീൻകച്ചവടക്കാ൪ക്ക് പതിവായി കഞ്ചാവ് വിൽപന നടത്തുന്നയാളാണ് സുരേഷ്. ഇയാളുടെ വരവ് പ്രതീക്ഷിച്ച് കഞ്ചാവിന് അടിമകളായ മീൻകച്ചവടക്കാ൪ പുല൪ച്ചെ കാത്തുനിൽക്കുമത്രേ. പരിചയക്കാ൪ക്ക് മാത്രമേ വിൽപന നടത്താറുള്ളൂ. വെള്ളിയാഴ്ച പിടിയിലാവുമ്പോൾ 40 ഗ്രാം കഞ്ചാവ് കൈയിലുണ്ടായിരുന്നു. എക്സൈസ് സി.ഐ കെ.എൻ.സുരേഷ്കുമാ൪, റേഞ്ചോഫിസ൪മാരായ കെ.ജി.ജയചന്ദ്രൻ, ടി.പി.ബേബി, സുധീരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
