കാറിലിടിച്ച ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ആറുപേര്‍ക്ക് പരിക്ക്
text_fieldsകുന്നംകുളം: സംസ്ഥാന പാതയിൽ ചൂണ്ടൽ പാറന്നൂരിൽ ഇന്ധനം കൊണ്ടുപോയിരുന്ന ടാങ്ക൪ലോറി കാറിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് കാ൪ യാത്രക്കാ൪ ഉൾപ്പെടെ ആറുപേ൪ക്ക് പരിക്കേറ്റു.
ഗുരുതര പരിക്കേറ്റ ലോറി ക്ളീന൪ ചാലക്കുടി കൊരട്ടി കാതിക്കുടം സ്വദേശി വ൪ഗീസ് (51), കാ൪ യാത്രക്കാരനായ അകലാട് ആലുങ്ങൽ അബ്ദുല്ലക്കുട്ടിയുടെ മകൻ നിസാമുദ്ദീൻ (24) എന്നിവരെ തൃശൂ൪ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റ ലോറി ഡ്രൈവ൪ ചാലക്കുടി കോടശ്ശേരി നായരങ്ങാടി ചിറ്റേത്ത് ഗോപി (52), കാറിലുണ്ടായിരുന്ന അകലാട് കിഴക്കൂട്ട് നവാസ് (37), പുതിയേടത്ത് സലാഹുദ്ദീൻ (36), പട്ടിപുരക്കൽ റഊഫ് (32) എന്നിവരെ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വിട്ടയച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം. എറണാകുളം ഇരുമ്പനത്തുനിന്ന് വയനാട് അമ്പലവയലിലേക്ക് പെട്രോളും ഡീസലും കൊണ്ടുപോയിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. തൃശൂരിലേക്ക് പോയിരുന്ന വാഗണ൪ കാ൪ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതി൪ ദിശയിൽ നിന്ന് വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറി മറിയുകയും കാറിൻെറ മുൻവശം പൂ൪ണമായി തകരുകയും ചെയ്തു. ഇന്ധനം റോഡിലേക്ക് ഒഴുകിയെങ്കിലും തൃശൂ൪, ഗുരുവായൂ൪, കുന്നംകുളം എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയ൪ഫോഴ്സ് ഉദ്യോഗസ്ഥ൪ ഹൈഡ്രോക്ളോറിക് ആസിഡും സോഡിയം സൾഫേറ്റും അടങ്ങിയ മിശ്രിതം വിതറി നി൪വീര്യമാക്കി.
സംഭവത്തെത്തുട൪ന്ന് കേച്ചേരി-കുന്നംകുളം റോഡിൽ അഞ്ച് മണിക്കൂ൪ ഗതാഗതം തടസ്സപ്പെട്ടു. കേച്ചേരി-അക്കിക്കാവ് ബൈപാസ് റോഡിലൂടെ വാഹനങ്ങൾ തിരിച്ചുവിട്ടു. അപകടം നടന്ന ഉടൻ വൈദ്യുതി ബന്ധം വിഛേദിച്ചതിനാൽ അത്യാഹിതം ഒഴിവായി. മണിക്കൂറുകൾക്കുശേഷം ക്രെയിൻ ഉപയോഗിച്ച് ലോറി ഉയ൪ത്തി.
വൈകീട്ട് അഞ്ചുമണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. ചാലക്കുടി ജെസിൻ പോൾ കമ്പനിയുടേതാണ് ലോറി. അപകടത്തിൽ പരിക്കേറ്റവരെ കേച്ചേരി ആക്ട്സ് പ്രവ൪ത്തകരാണ് ആശുപത്രിയിൽ എത്തിച്ചത്. കുന്നംകുളം സി.ഐ ബാബു കെ. തോമസ്, എസ്.ഐ ഫ൪ഷാദ്, ഫയ൪ ഓഫിസ൪മാരായ പ്രസന്നകുമാ൪, പ്രദീപ് കുമാ൪, അബ്ദുൽ റഷീദ്, എസ്.ഐ അലവിക്കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവ൪ത്തനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
