നാന്‍സി ഇന്ത്യയിലെ യു.എസ് സ്ഥാനപതി
text_fieldsവാഷിങ്ടൺ : ഇന്ത്യയിലെ പുതിയ യു.എസ് സ്ഥാനപതിയായി നാൻസി ജെ.പവലിനെ പ്രസിഡന്റ് ബറാക്ക് ഒബാമ നിയമിച്ചു. ദക്ഷിണേഷ്യയിൽ ഏറെക്കാലത്തെ പ്രവ൪ത്തന പരിചയമുള്ള പവൽ യു.എസ് സ്ഥാനപതിയായി ഇന്ത്യയിലെത്തുന്ന ആദ്യ വനിതയാണ്.
ഏപ്രിലിൽ രാജിവച്ച തിമോത്തി ജെ റോമറിന്റെ പിൻഗാമിയായാണ് 64 കാരിയായ പവൽ വരുന്നത്. ഇന്ത്യയിലെ യു.എസ് എംബസിയുടെ താത്കാലിക ചുമതല ഇപ്പോൾ വഹിക്കുന്നത് പീറ്റ൪ ബ൪ലെയാണ്.
നേരത്തെ പാകിസ്താൻ, നേപ്പാൾ, ഘാന, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ യു.എസ് അംബാസിഡ൪ ആയിരുന്ന പവൽ കൊൽക്കത്ത, ന്യൂദൽഹി, ധാക്ക, കാഠ്മണ്ഡു, ഇസ്‌ലാമാബാദ്, ഒട്ടാവ തുടങ്ങിയ നഗരങ്ങളിലും പ്രവ൪ത്തിച്ചിട്ടുണ്ട്. നിലവിൽ സ്റ്റേറ്റ്് ഡിപാ൪ട്‌മെന്റിലെ ഫോറിൻ സ൪വീസ് ഡയറക്ട൪ ജനറൽ, ഹ്യൂമൻ റിസോഴ്‌സസ് ഡയറക്ട൪ എന്നീ ചുമതലകൾ വഹിക്കുകയാണ് പവൽ.
നോ൪ത്തേൺ ലോവ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ പവൽ ആറു വ൪ഷത്തെ അധ്യാപന ജീവിതത്തിന് ശേഷമാണ് വിദേശകാര്യ രംഗത്ത് പ്രവ൪ത്തിക്കാനെത്തുന്നത്,
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
