കൂട്ടായിയില്‍ കോണ്‍ഗ്രസ് ഗ്രൂപ്പിസം തെരുവിലേക്ക്
text_fieldsപുറത്തൂ൪: കൂട്ടായിയിൽ കോൺഗ്രസ് ഗ്രൂപ്പിസം തെരുവിലേക്ക്. സമ്മേളന പൊതുയോഗ വേദി കത്തിക്കുകയും വെയ്റ്റിങ് ഷെഡിൻെറ ശിലാഫലകം അടിച്ചു തക൪ക്കുകയും ചെയ്തു.
കോൺഗ്രസ് ഗ്രൂപ്പിസത്തിൻെറ ഭാഗമായി കൂട്ടായിയിൽ നടക്കുന്ന അക്രമ സംഭവങ്ങൾ നാട്ടുകാരിൽ ഭീതി പരത്തുന്നു. കൂട്ടായിയിൽ വ്യാഴാഴ്ച വൈകീട്ട് മംഗലം ബ്ളോക്ക് കോൺഗ്രസ് സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തിൽ ഡി.സി.സി അംഗം പി.പി. ഖാലിദിന് മ൪ദനമേറ്റിരുന്നു. അതിൻെറ പ്രതിഷേധമാണ് അക്രമത്തിന് പിന്നിലെന്ന് പറയപ്പെടുന്നു. വെള്ളിയാഴ്ച പുല൪ച്ചെ നാലോടെയാണ് വ്യാഴാഴ്ച രാത്രി സമ്മേളനത്തിൻെറ ഭാഗമായി യു.ഡി.എഫ് കൺവീന൪ പി.പി. തങ്കച്ചൻ, മന്ത്രിമരായ ആര്യാടൻ മുഹമ്മദ്, എ.പി. അനിൽകുമാ൪ തുടങ്ങിയ നേതാക്കൾ സംസാരിച്ച വേദി തീയിട്ടത്. സമീപവാസികൾ ഓടിക്കൂടി തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
വ്യാഴാഴ്ച വൈകീട്ട് കെ.പി.സി.സി സെക്രട്ടറി വി.വി. പ്രകാശ് കൂട്ടായി പാരീസിൽ ഉദ്ഘാടനം ചെയ്ത ബസ് വെയ്റ്റിങ് ഷെഡിൻെറ ശിലാഫലകം നാട്ടുകാ൪ നിൽക്കെ വെള്ളിയാഴ്ച രാവിലെയാണ് ഒരു വിഭാഗം അടിച്ചു തക൪ത്തത്. ഒരു പ്രവ൪ത്തകൻെറ ബൈക്ക് കാണാതായെന്നും പറയപ്പെടുന്നു.
ശിലാഫലകം തക൪ത്തതുമായി ബന്ധപ്പെട്ട് പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും പരാതി ഇല്ലാത്തതിനാൽ വിട്ടയച്ചു.
വിവിധ രാഷ്ട്രീയ പാ൪ട്ടികൾ തമ്മിലെ സംഘ൪ഷങ്ങൾക്ക് വേദിയായിരുന്ന കൂട്ടായി ഇപ്പോൾ കോൺഗ്രസ് ഗ്രൂപ്പിസത്തിൻെറ പേരിലും നാട്ടുകാ൪ക്ക് ഭീതി സമ്മാനിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
