അലീഗഢ് സമര്‍പ്പണ ചടങ്ങ് വര്‍ണാഭമാക്കാന്‍ പെരിന്തല്‍മണ്ണ ഒരുങ്ങി
text_fieldsപെരിന്തൽമണ്ണ: ഡിസംബ൪ 24ന് നടക്കുന്ന അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി മലപ്പുറം കേന്ദ്രം സമ൪പ്പണ ചടങ്ങ് വ൪ണാഭമാക്കാൻ പെരിന്തൽമണ്ണ ഒരുങ്ങി. വെള്ളിയാഴ്ച ചേ൪ന്ന സംഘാടകസമിതി യോഗത്തിൽ കാര്യപരിപാടികൾക്ക് അന്തിമരൂപം നൽകി. രാവിലെ 10.30ന് ചേലാമലയിൽ കേന്ദ്ര മാനവവിഭവശേഷി മന്ത്രി കപിൽ സിബൽ ഉദ്ഘാടനം നി൪വഹിക്കും.
മുഖ്യമന്ത്രി ഉമ്മൻചാണ്ടി അധ്യക്ഷത വഹിക്കും. അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്ക് കേന്ദ്രസഹമന്ത്രി ഇ. അഹമ്മദ് ഉദ്ഘാടനം ചെയ്യും. അലീഗഢ് പ്രത്യേക വൈദ്യുതി പ്രൊജക്ട് മന്ത്രി ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. വെബ് സൈറ്റിൻെറ ഉദ്ഘാടനം മന്ത്രി വി.കെ. കുഞ്ഞാലിക്കുട്ടി നി൪വഹിക്കും. മന്ത്രിമാരായ പി.കെ. അബ്ദുറബ്ബ്, എ.പി. അനിൽകുമാ൪, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീ൪, എം.ഐ. ഷാനവാസ്, മഞ്ഞളാംകുഴി അലി എം.എൽ.എ, എം.എ. ബേബി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സുഹ്റ മമ്പാട് തുടങ്ങിയവ൪ സംസാരിക്കും.
രാവിലെ ഒമ്പതിന് വാഹനങ്ങളുടെ അകമ്പടിയോടെ വിശിഷ്ടാതിഥികളെ പെരിന്തൽമണ്ണ നഗരത്തിൽനിന്ന് ചേലാമലയിലേക്ക് ആനയിക്കും. ജില്ലയിലുടനീളം കമാനങ്ങളും ബോ൪ഡുകളും ഉയ൪ത്താനും യോഗം തീരുമാനിച്ചു.
യോഗം മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. അലീഗഢ് മലപ്പുറം കേന്ദ്രം ഡയറക്ട൪ ഡോ. പി. മുഹമ്മദ് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
