Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകാഴ്ചയുടെ...

കാഴ്ചയുടെ വിരുന്നൊരുക്കിക്രാഫ്റ്റ് മേളക്ക് തുടക്കം

text_fields
bookmark_border
കാഴ്ചയുടെ വിരുന്നൊരുക്കിക്രാഫ്റ്റ് മേളക്ക് തുടക്കം
cancel

മലപ്പുറം: കരവിരുതിൻെറ വൈവിധ്യകാഴ്ചകളിൽ മലപ്പുറം ക്രാഫ്റ്റ് മേളക്ക് പ്രൗഢഗംഭീര തുടക്കം. ഇനി രണ്ടാഴ്ച മലപ്പുറം കോട്ടക്കുന്ന് രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നും തു൪ക്കിയിൽ നിന്നുമെത്തിയ സംഘങ്ങളുടെ കരകൗശല-കൈത്തറി ഉൽപ്പന്നങ്ങളുടെ വ൪ണക്കാഴ്ചകൾക്കും തനത് കലാരൂപങ്ങളുടെ വിസ്മയക്കാഴ്ചകൾക്കും സാക്ഷിയാകും. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മേളയുടെ ഉദ്ഘാടനം നി൪വഹിച്ചു.
തീം പവലിയൻ മന്ത്രി ആര്യാടൻ മുഹമ്മദും കലാപരിപാടികൾ മന്ത്രി എ.പി. അനിൽകുമാറും ഉദ്ഘാടനം ചെയ്തു. ഇത്തവണത്തെ പങ്കാളിത്ത രാജ്യമായ തു൪ക്കിയിൽനിന്ന് കരകൗശല വിദഗ്ദരും കലാകാരൻമാരും മലപ്പുറത്തെത്തി. സാംസ്കാരിക വിനോദസഞ്ചാര കൗൺസില൪ ഓസ്ഗ൪ അയ്ട൪ക്കിൻെറ നേതൃത്വത്തിലാണ് ഇവരെത്തിയത്. ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ദ൪ മേളയിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തിലെ 14 ജില്ലകളിൽനിന്ന് 120 കരകൗശല വിദഗ്ദരും മേളയുടെ ഭാഗമായിട്ടുണ്ട്. 160 കുടിലുകളിലായാണ് പ്രദ൪ശനവും വിൽപ്പനയും നടക്കുന്നത്. തു൪ക്കി സ്റ്റാളിൽ പ്രദ൪ശിപ്പിച്ച പരമ്പരാഗത ആഭരണങ്ങൾ ഉൾപ്പെടെയുള്ളവ കാണാൻ വൻജനക്കൂട്ടമാണ് കോട്ടക്കുന്നിലെത്തിയത്. ആന്ധ്രയിൽനിന്നുള്ള കളംകരി ബ്ളോക്ക് പെയിൻറിങ്, ആസാമിൽ നിന്നുള്ള മുള ഉൽപ്പന്നങ്ങൾ, ബീഹാറിൽനിന്നുള്ള ബഗൽപുരി സിൽക്ക്, ചാണ്ഡീഗഡിൽ നിന്നുള്ള ഇമിറ്റേഷൻ ജ്വല്ലറി ഉൽപ്പന്നങ്ങൾ, ദൽഹിയിൽ നിന്നുള്ള ഹാൻറ് ലൂം ഉൽപ്പന്നങ്ങൾ എന്നിവ മേളയുടെ ആക൪ഷണമാണ്.
കോട്ടക്കുന്നിലെ വിവിധ വേദികളിൽ ദിവസവും കലാപരിപാടികളും അരങ്ങേറുന്നുണ്ട്. ഉദ്ഘാടന ദിനത്തിൽ ഇശൽ ഗാനമേളയും ഒപ്പനയും അരങ്ങേറി. ഡിസംബ൪ 30ന് മേള സമാപിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story