പടന്നയില്‍ അനിയന്ത്രിത മണല്‍ ഖനനം
text_fieldsപടന്ന: പടന്നയിലും പരിസര പ്രദേശങ്ങളിലും സ്വകാര്യ സ്ഥലങ്ങളിൽ നിന്നുള്ള അനിയന്ത്രിത മണൽ ഖനനം തുടരുന്നു. വണ്ണാത്തമുക്കിലെ സ്വകാര്യ സ്ഥലത്തെ മണൽ ഖനനം കഴിഞ്ഞ ദിവസം പരിസരവാസികളുടെ പരാതിയെ തുട൪ന്ന് രണ്ട് ദിവസത്തേക്ക് നി൪ത്തലാക്കി ജിയോളജിസ്റ്റ്് ഉത്തരവിറക്കിയിരുന്നു.
എന്നാൽ, കൊക്കാകടവ് , ആയിറ്റി, മാച്ചിക്കാട് പ്രദേശങ്ങളിലെ സ്വകാര്യ സ്ഥലങ്ങളിൽ നിന്നാണ് ഇപ്പോൾ അനിയന്ത്രിതമായി വൻ തോതിൽ മണൽ ഖനനം നടത്തുന്നത്. ആഴത്തിലിറങ്ങുന്ന ജെ.സി. ബി ഉപയോഗിച്ചാണ് മണലെടുപ്പ് വേഗത്തിലാക്കുന്നത്. ഖനനത്തിന് അനുമതിയുണ്ടെന്ന ഇവരുടെ വാദം നാട്ടുകാരെ ഖനനം തടയുന്നതിൽ നിന്നു പിന്തിരിപ്പിക്കുന്നു. ഖനനം ചെയ്തെടുത്ത മണലിൽ ഭൂരിഭാഗവും നാട്ടിൽ വിൽപന നടത്താതെ മറ്റു പ്രദേശങ്ങളിൽ വിറ്റ് കൊള്ള ലാഭമുണ്ടാക്കുകയാണ്. മണൽ ഖനനം കാരണം പ്രദേശം ഭൂനിരപ്പിൽ നിന്ന് സാമാന്യം താഴ്ചയുള്ള ഇടമായിമാറിയിരിക്കുകയാണ്. കുടിവെള്ള ക്ഷാമവും രൂക്ഷമാണ്.
മേഖലയിലെ പല വീടുകളിലെയും കിണറുകൾ വേനൽ കാലത്ത് വറ്റി വരളുകയാണ്. ലഭിക്കുന്ന കുടിവെള്ളം ചളി വെള്ളത്തിൻെറ നിറത്തിലാണ്. പ്രദേശത്ത് വാട്ട൪ അതോറിറ്റി സ്ഥാപിച്ച രണ്ട് വെള്ള ടാങ്കുകൾ ചളിവെള്ളം കാരണം അടച്ചുപൂട്ടുകയായിരുന്നു.
മണൽ ഖനനത്തിന് ഉദ്യോഗസ്ഥ൪ അനുമതി നൽകിയതിൻെറ പിന്നാമ്പുറങ്ങൾ പരിശോധിക്കണമെന്ന് നാട്ടുകാ൪ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
