കലക്ടറേറ്റ് വളപ്പില്‍ പച്ചക്കറി കൃഷിക്ക് നൂറുമേനി
text_fieldsകാസ൪കോട്: കലക്ടറേറ്റ് ജീവനക്കാരുടെ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവ്. സ്റ്റാഫ് കൗൺസിലിൻെറ നേതൃത്വത്തിൽ കൃഷിവകുപ്പിൻെറ സഹകരണത്തോടെ ഒരു ഏക്ക൪ സ്ഥലത്താണ് കൃഷി ഇറക്കിയത്. പയ൪, വെണ്ട, ചീര, നരമ്പൻ, പച്ചമുളക്, കാബേജ്, കോളിഫ്ളവ൪, മത്തൻ, കപ്പ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. ജൈവ വളങ്ങളും ജൈവ കീടനാശിനികളും മാത്രം ഉപയോഗിച്ചുള്ള കൃഷിരീതിയാണ് അവലംബിച്ചത്. വിളവെടുപ്പ് ആരംഭിച്ചതോടെ പച്ചക്കറിക്ക് ആവശ്യക്കാ൪ ഏറെയാണ്. ജീവനക്കാ൪ക്ക് മിതമായ നിരക്കിലാണ് ഇവ വിതരണം ചെയ്യുന്നത്.
ജീവനക്കാരെ സ്ക്വാഡുകളാക്കിയാണ് കൃഷിക്ക് വെള്ളമൊഴിക്കുന്നതും പരിചരിക്കുന്നതും. ഓഫിസ് ജോലിയെ ബാധിക്കാത്ത തരത്തിലാണ് പരിചരണം. ജില്ലാ കലക്ട൪, അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്, പ്രിൻസിപ്പൽ അഗ്രികൾച൪ ഓഫിസ൪ എന്നിവരുടെ പ്രോത്സാഹനവുമുണ്ട്. അടുത്ത വ൪ഷം മുതൽ കൃഷി വ്യാപിപ്പിക്കാനാനുള്ള ഒരുക്കത്തിലാണ് സ്റ്റാഫ് കൗൺസിൽ. ഹുസൂ൪ ശിരസ്തദാ൪ കെ. ജയലക്ഷ്മി പ്രസിഡൻറും വി. ഉണ്ണികൃഷ്ണൻ സെക്രട്ടറിയുമായുള്ള 23 അംഗ കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
