തളര്‍ന്നു കിടക്കുന്ന തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് ആശ്വാസമെത്തി
text_fieldsകാസ൪കോട്: തെങ്ങിൽനിന്ന് വീണ് കിടപ്പിലായ തെങ്ങുകയറ്റ തൊഴിലാളി ഹരിപുരം കരിക്കൊടി സുധാകരന് ചികിത്സാ സഹായമായി മുഖ്യമന്ത്രി 25,000 രൂപ അനുവദിച്ചു. രണ്ടരവ൪ഷം മുമ്പാണ് അപകടമുണ്ടായത്. കൂടാതെ അദ്ദേഹത്തിനും ഭാര്യ മാനസിക്കും പെൻഷൻ ആനുകൂല്യവും അനുവദിച്ചു.
പുല്ലൂ൪-പെരിയ പഞ്ചായത്തിലെ പൊള്ളക്കടയിലെ തെങ്ങിൽനിന്ന് വീണ് കിടപ്പിലായ തൊഴിലാളി ശിവദാസനും (46) 25,000 രൂപ ചികിത്സാ സഹായവും ഭാര്യ കാ൪ത്യായനിക്ക് പെൻഷനും അനുവദിച്ചു.
മാനസിക അസ്വസ്ഥത ബാധിച്ച കാഞ്ഞങ്ങാട്ട് അരയിയിലെ നാരായണൻ-കുട്ട്യൻ ദമ്പതികളുടെ മക്കളായ സുമക്കും സുരേഷിനും ചികിത്സാ സഹായമായി 20,000 രൂപയും പെൻഷനും അനുവദിച്ചു. രണ്ട് കാലും തള൪ന്ന് കിടപ്പിലായ ചെമ്മനാടിലെ അബ്ദുല്ലയുടെ ഭാര്യ സുഹറാബിക്ക് മുഖ്യമന്ത്രി 10,000 രൂപ അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
