‘ഞങ്ങളുടെ മക്കളെ ഓപറേഷന് വിട്ടുകൊടുക്കില്ല’
text_fieldsകാസ൪കോട്: ‘ഞങ്ങളുടെ മക്കളെ ഓപറേഷന് വിട്ടുകൊടുക്കില്ല. ചെയ്താൽതന്നെ യാതൊരു ഉറപ്പും നൽകാനാവില്ളെന്നാ ഡോക്ട൪മാ൪ പറയുന്നെ. ഞങ്ങളെന്തു ചെയ്യണം?’ ബദിയടുക്ക നീ൪ച്ചാലിലെ ദിവാകരൻ-ശാരദ ദമ്പതികളുടേതാണ് ഈ ചോദ്യം. തങ്ങളുടെ മൂന്ന് മക്കളിൽ എൻഡോസൾഫാൻ ദുരിതബാധിതരായ ഇളയ രണ്ട് പെൺകുട്ടികളുമായാണ് ജനസമ്പ൪ക്ക പരിപാടിക്കെത്തിയത്.
സദാ വിറച്ചുകൊണ്ടിരിക്കുന്ന, 12 വയസ്സ് പ്രായം തോന്നിക്കുന്ന അനിത (24), അശ്വതി (21) എന്നിവരെ ഓപറേഷന് മംഗലാപുരത്ത് കൊണ്ടുപോയപ്പോഴായിരുന്നു പ്രതീക്ഷയില്ളെന്ന രീതിയിൽ ഡോക്ട൪മാരുടെ മറുപടി ലഭിച്ചത്. ഇതോടെ നെയ്ത്ത് തൊഴിലാളിയായ ദിവാകരനും കുടുംബവും ധ൪മസങ്കടത്തിലായി. കഴിഞ്ഞ ജൂണിൽ മുഖ്യമന്ത്രി ജില്ലയിലെത്തിയപ്പോൾ ആവുന്ന സഹായം ചെയ്യാമെന്ന് വാഗ്ദാനം ലഭിച്ചിരുന്നെങ്കിലും 10 മാസമായി കിട്ടിക്കൊണ്ടിരിക്കുന്ന 2000 രൂപ പെൻഷനല്ലാതെ മറ്റൊന്നും ലഭിച്ചില്ളെന്നും ഇവ൪ പറയുന്നു. വല്ലപ്പോഴും മൊബൈൽ മെഡിക്കൽ ടീം വീട്ടിലെത്തി പരിശോധിക്കുന്നുണ്ടെന്നും മാതാപിതാക്കൾ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെത്തന്നെ കലക്ടറേറ്റ് വളപ്പിലെത്തിയ ഇവ൪ ഉച്ചയായിട്ടും മുഖ്യമന്ത്രി നോക്കാനെത്താത്തതോടെ തിരിച്ചുപോകാനൊരുങ്ങിയെങ്കിലും സന്നദ്ധ പ്രവ൪ത്തകരുടെ നി൪ബന്ധത്തിന് വഴങ്ങി മെഡിക്കൽ ടീമിനൊരുക്കിയ തമ്പിൽ വിശ്രമിച്ചു.
തുട൪ന്ന് വൈകീട്ടോടെ മുഖ്യമന്ത്രി കാണാനെത്തുകയും വേണ്ട കാര്യങ്ങൾ ചെയ്തുകൊടുക്കാൻ ഉദ്യോഗസ്ഥരോട് നി൪ദേശിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
