മട്ടന്നൂ൪: കണ്ണൂ൪ വിമാനത്താവളത്തിന് ശിലാസ്ഥാപനം നടന്നിട്ട്് ഇന്നേക്ക് ഒരുവ൪ഷം പൂ൪ത്തിയാവുന്നു. നി൪മാണ പ്രവൃത്തികളുടെ തറക്കല്ലിട്ട ശേഷം നടന്നത് 250 മീറ്റ൪ ദൂരത്തിൽ ചുറ്റുമതിൽ കെട്ടിയത് മാത്രം. മൂന്നാംഘട്ട ഭൂമി ഏറ്റെടുക്കൽ പോലും പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോൾ മൂ൪ഖൻപറമ്പിൽ എന്ന് വിമാനം ഇറങ്ങുമെന്ന ചോദ്യവും ഉയരുകയാണ്.
ഉത്തരകേരളത്തിൻെറ സമഗ്രവികസനത്തിന് വഴിവെക്കുന്ന കണ്ണൂ൪ വിമാനത്താവള നി൪മാണ പ്രവൃത്തിയുടെ ശിലാസ്ഥാപനം 2010 ഡിസംബ൪ 17നാണ് മട്ടന്നൂരിനടുത്ത കാരയിൽ നടത്തിയത്. നാടറിഞ്ഞ ആഘോഷമാക്കിമാറ്റിയ ശിലാസ്ഥാപനം കേന്ദ്ര വ്യോമയാന സഹമന്ത്രി പ്രഫുൽ പട്ടേലിൻെറ അധ്യക്ഷതയിൽ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് നി൪വഹിച്ചത്. മറ്റ് കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങിൽ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. കഴിഞ്ഞ ഇടത് സ൪ക്കാറിൻെറ കാലത്ത് നടന്ന ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നും ഇതായിരുന്നു. എന്നാൽ, ഭരണം യു.ഡി.എഫിലെത്തിയപ്പോൾ തറക്കല്ലിടലിന് ചെലവാക്കിയ തുകയുടെ കാര്യത്തിലുള്ള വിവാദമാണ് തലപൊക്കിയിട്ടുള്ളത്.
ജനസഞ്ചയത്തെ സാക്ഷിനി൪ത്തി പ്രസംഗിച്ച ഓരോരുത്തരും വിമാനത്താവള പ്രവ൪ത്തനം ഉടൻ തുടങ്ങുമെന്നും മൂന്നുവ൪ഷംകൊണ്ട് വിമാനം പറന്നിറങ്ങുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തറക്കല്ലിടലിൻെറ ഒരുവ൪ഷം പൂ൪ത്തിയാകുമ്പോൾ ആകെ നടന്നത് ഏറ്റെടുത്ത 1300 ഓളം ഏക്കറിൻെറ ചെറിയൊരു ഭാഗത്ത് മതിൽകെട്ടൽ മാത്രമാണ്. മൂന്നാംഘട്ടത്തിൽ ഏറ്റെടുക്കുന്ന 783 ഏക്കറിൻെറ നടപടിക്രമങ്ങൾ ഇനിയും പൂ൪ത്തിയായിട്ടില്ല. അതുകൊണ്ടുതന്നെ യു.ഡി.എഫ് സ൪ക്കാ൪ പറഞ്ഞ 2014ലെങ്കിലും ഇവിടെ വിമാനമിറങ്ങുമെന്ന പ്രതീക്ഷയും അസ്ഥാനത്താവുകയാണ്.
തിരുവനന്തപുരത്തും കണ്ണൂരിലും മട്ടന്നൂരിലും വിമാനത്താവള ഓഫിസുകൾ നിരവധി പ്രവ൪ത്തിക്കുമ്പോഴും കാര്യങ്ങളെല്ലാം തന്നെ ഇഴഞ്ഞുനീങ്ങുകയാണ്. പ്രവ൪ത്തനങ്ങൾക്ക് വേഗത കൂട്ടാൻ അധികാരികൾ എത്രതന്നെ ശ്രമിച്ചിട്ടും കാര്യങ്ങൾക്ക് ഒച്ചിൻെറ വേഗമാണ്. കണ്ണൂ൪ വിമാനത്താവളത്തിന് തിരുവനന്തപുരത്ത് ഓഫിസുകൾ പ്രവ൪ത്തിക്കുന്നതും ചോദ്യം ചെയ്യപ്പെടുന്നു. കാര്യങ്ങൾ നീക്കാൻ ഒന്നോ രണ്ടോ ഉദ്യോഗസ്ഥനെ മാത്രം നി൪ത്തി ബാക്കി ഓഫിസുകൾ കണ്ണൂരിലേക്ക് പറിച്ചുനടേണ്ട കാലവും അതിക്രമിച്ചെന്ന് അഭിപ്രായമുയരുന്നു. കിയാൽ, കിൻഫ്ര, റവന്യൂ തുടങ്ങി വിവിധ വിഭാഗങ്ങളിലായി വിമാനത്താവളത്തിനായി പ്രവ൪ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണവും ഞെട്ടിക്കുന്നതാണ്. എന്നിട്ടും പ്രവ൪ത്തനം മന്ദഗതിയിലാകാനുള്ള കാരണം വ്യക്തമല്ല. അതേസമയം, ഒന്നരപതിറ്റാണ്ട് മുമ്പ് തുടങ്ങിയ കണ്ണൂ൪ വിമാനത്താവള പ്രവ൪ത്തനമാണ് ഇതുവരെയായി 1276 ഏക്ക൪ ഭൂമി ഏറ്റെടുക്കുന്നതുവരെ മാത്രം എത്തിനിൽക്കുന്നത്. നി൪മാണ പ്രവൃത്തികൾ തുടങ്ങണമെങ്കിൽ തന്നെ കാതലായ നടപടിക്രമങ്ങളെല്ലാം ബാക്കി കിടക്കുകയാണ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2011 10:09 AM GMT Updated On
date_range 2011-12-17T15:39:23+05:30കണ്ണൂര്‍ വിമാനത്താവളത്തിന് ശിലയിട്ട് ഒരുവര്‍ഷം; ഉയര്‍ന്നത് ചുറ്റുമതില്‍ മാത്രം
text_fieldsNext Story