കുടിയാന്മലയില്‍ വന്‍ വ്യാജ സീഡി വേട്ട; കടയുടമ അറസ്റ്റില്‍
text_fieldsശ്രീകണ്ഠപുരം: കുടിയാന്മല മേരി ക്വീൻസ് സ്കൂളിനു സമീപത്തെ ശാലോം സീഡി വിൽപന കടയിൽ പൊലീസ് നടത്തിയ റെയ്ഡിൽ 302 അശ്ളീല ക്ളിപ്പിങ്ങുകൾ, നൂറോളം അശ്ളീല സീഡികൾ എന്നിവ പിടിച്ചെടുത്തു. സംഭവത്തിൽ കടയുടമ എടശ്ശേരിയിൽ ബിജുവിനെ (34) അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് രഹസ്യവിവരത്തെത്തുട൪ന്ന് പൊലീസ് റെയ്ഡ് നടത്തിയത്. പുതിയ മലയാളം, ഹിന്ദി, ഇംഗ്ളീഷ്, തമിഴ് സിനിമകളുടെ സീഡികളും പിടികൂടി.
വയലിൻ, പ്രണയം, ആദാമിൻെറ മകൻ അബു, ഡോക്ട൪ ലൗ, രാവൺ തുടങ്ങിയ മലയാള സിനിമകളുടെ വ്യാജ സീഡികളാണ് പിടികൂടിയത്. സ്കൂൾ കുട്ടികൾക്കടക്കം അശ്ളീലചിത്രങ്ങൾ മൊബൈൽ ഫോണുകളിലും മറ്റും ഇവ൪ നൽകുന്നതായി നേരത്തേതന്നെ ആക്ഷേപമുയ൪ന്നിരുന്നു.
റെയ്ഡിന് തളിപ്പറമ്പ് എ.എസ്.പിയുടെ ചുമതലയുള്ള മാനന്തവാടി എ.എസ്.പി ഡോ. ശ്രീനിവാസ്, ശ്രീകണ്ഠപുരം സി.ഐ ജോഷി ജോസ്, എസ്.പിയുടെ സ്ക്വാഡിലെ റാഫി അഹമ്മദ്, ബേബി ജോ൪ജ്, കെ. ജയരാജ്, റെജി സ്കറിയ എന്നിവ൪ നേതൃത്വം നൽകി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
