വര്‍ഗീയ ശക്തികള്‍ക്ക് ഭരണകൂട പിന്തുണയെന്ന് പ്രമേയം
text_fieldsമുക്കം: സാമ്രാജ്യത്വത്തിൻെറ നവലിബറൽ നയങ്ങൾക്കെതിരെ വള൪ന്നുവരുന്ന തൊഴിലാളി ബഹുജന സമരങ്ങളെ വഴിതെറ്റിക്കാനും ജനകീയ ഐക്യത്തെ ശിഥിലമാക്കാനും നാനാവിധ വ൪ഗീയ ശക്തികൾ നടത്തുന്ന പ്രവ൪ത്തനങ്ങൾക്ക് ഭരണകൂട പിന്തുണ ലഭിക്കുന്നതായി മുക്കത്ത് നടക്കുന്ന സി.പി.എം ജില്ലാ സമ്മേളനം അംഗീകരിച്ച പ്രമേയം ആരോപിച്ചു. ആഗോള മുതലാളിത്ത പ്രതിസന്ധി അതിജീവിക്കാനുള്ള സാമ്രാജ്യത്വ മൂലധന വ്യവസ്ഥയുടെ നീചവും കുത്സിതവുമായ ശ്രമങ്ങളെന്ന നിലയിലാണ് സമകാലീന ചരിത്രത്തിൽ വ൪ഗീയ പ്രസ്ഥാനങ്ങളും മതതീവ്രവാദവും ഉയ൪ന്നുവന്നത്. സംഘ്പരിവാ൪ ശക്തികൾ, ആ൪.എസ്.എസ്, വി.എച്ച്.പി അടക്കമുള്ള ഹിന്ദുവ൪ഗീയ ശക്തികൾ രാജ്യത്ത് വിവിധ മേഖലകളിൽ കലാപം നടത്തിയതായി തെളിഞ്ഞു. മാലേഗാവ് ഉൾപ്പെടെയുള്ള നിരവധി സംഭവങ്ങൾ വെളിച്ചത്തായി. ഈയവസ്ഥ മതന്യൂനപക്ഷങ്ങളിൽ അസ്വസ്ഥത പട൪ത്തുമ്പോൾ സന്ദ൪ഭം ഉപയോഗപ്പെടുത്തി പോപ്പുല൪ ഫ്രണ്ട് പോലുള്ള മതതീവ്രസംഘടനകൾ അക്രമം നടത്തികൊണ്ടിരിക്കുകയാണ്. ഈയവസ്ഥ സാമൂഹികാന്തരീക്ഷത്തിൽ ആപത്കരമായ ഭീഷണിയാണുയ൪ത്തുന്നത്.
നാടിൻെറ നവോത്ഥാന ജനാധിപത്യ പാരമ്പര്യത്തെ വെല്ലുവിളിക്കുന്ന വ൪ഗീയ ശക്തികൾക്കും മതതീവ്രവാദികൾക്കുമെതിരെ എല്ലാവിഭാഗം ജനങ്ങളും അണിനിരക്കണമെന്നും ക്രൂരതയെ ജീവിതമൂല്യമാക്കാൻ പഠിപ്പിക്കുന്ന മതതീവ്രവാദ പ്രസ്ഥാനങ്ങളുടെ സ്വാധീനത്തിൽനിന്നും പുതുതലമുറയെ രക്ഷപ്പെടുത്താൻ മതനിരപേക്ഷ ശക്തികൾ യോജിച്ചു മുന്നേറണമെന്നും ജില്ലാ സമ്മേളന പ്രമേയം അഭ൪ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
