ക്രിസ്ത്യന്‍ കോളജില്‍ എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷം
text_fieldsകോഴിക്കോട്: മലബാ൪ ക്രിസ്ത്യൻ കോളജിലുണ്ടായ വിദ്യാ൪ഥി സംഘ൪ഷത്തിൽ എസ്.എഫ്.ഐ, കെ.എസ്.യു പ്രവ൪ത്തകരായ പത്ത് പേ൪ക്ക് പരിക്ക്. കോളജിലെ കെ.എസ്.യുവിൻെറ കൊടിമരം മൂന്നുദിവസം മുമ്പ് നശിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെ.എസ്.യു-എസ്.എഫ്.ഐ പ്രവ൪ത്തക൪ തമ്മിലുണ്ടായ കശപിശയാണ് വെള്ളിയാഴ്ച രാവിലെ സംഘ൪ഷത്തിൽ കലാശിച്ചത്.
ജറിൽബോസ്, ശാന്തിനി അഞ്ജുമോൾ, ലഭിഷ, രചന, ജവാദ്, നിഹാൽ, ഷിബിൻ ജോസ് തുടങ്ങിയവ൪ക്കാണ് പരിക്കേറ്റത്. ഇവരെ ബീച്ച് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്രമത്തിന് നേതൃത്വം നൽകിയ എസ്.എഫ്.ഐ പ്രവ൪ത്തക൪ക്കെതിരെ നടപടിയാവശ്യപ്പെട്ട് കെ.എസ്.യു പ്രവ൪ത്തക൪ കണ്ണൂ൪, വയനാട് റോഡുകൾ ഉപരോധിക്കാൻ ശ്രമിച്ചത് ഏറെനേരം ഗതാഗത തടസ്സത്തിനും ഇടയാക്കി.
കോളജിലെ സംഘ൪ഷവുമായി ബന്ധപ്പെട്ട് കെ.എസ്.യു പ്രവ൪ത്തക൪ നൽകിയ പരാതിയിൽ കേസെടുത്തിട്ടുണ്ടെന്ന് നടക്കാവ് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
