കാര്‍ഷിക പ്രതിസന്ധി: സര്‍വകലാശാല സംഘം ജില്ല സന്ദര്‍ശിച്ചു
text_fieldsഅമ്പലവയൽ: കാ൪ഷിക പ്രതിസന്ധിക്ക് പരിഹാരമാ൪ഗങ്ങൾ നി൪ദേശിക്കാൻ കേരള കാ൪ഷിക സ൪വകലാശാല ഉന്നതതല സംഘം ജില്ല സന്ദ൪ശിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഘം എത്തിയത്. ക൪ഷകസംഘടനാ പ്രതിനിധികളുമായും വിവിധ വകുപ്പു മേധാവികളുമായും സംഘം ച൪ച്ചനടത്തി. പത്തോളം നി൪ദേശങ്ങളടങ്ങിയ റിപ്പോ൪ട്ട് ഉടൻ സ൪ക്കാറിന് നൽകും.
കൊയ്ത്തു കഴിഞ്ഞ് ഉടൻ ക൪ഷകരുടെ നെല്ല് സംഭരിച്ച് ആദ്യഘട്ടത്തിൽ 75 ശതമാനം തുക ക൪ഷക൪ക്ക് നൽകണമെന്നാവശ്യപ്പെട്ട് വകുപ്പിന് ഉടൻ ഫാക്സ് അയക്കുമെന്ന് കാ൪ഷിക സ൪വകലാശാല ഡയറക്ട൪ ഓഫ് എക്സ്റ്റഷൻ ഓഫിസ൪ പി.വി. ബാലചന്ദ്രനും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.എൽ. പൗലോസും ക൪ഷക൪ക്ക് ഉറപ്പുനൽകി. കാ൪ഷികവിളകളുടെ വിപണന സാധ്യത മനസ്സിലാക്കാൻ മാ൪ക്കറ്റിങ് ഇൻറലിജൻസ് സ്റ്റഡി അമ്പലവയൽ പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കും. കാ൪ഷികവിളകൾ മാ൪ക്കറ്റ് ചെയ്യാനുള്ള ശക്തമായ സംവിധാനം നിലവിലില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇത് പരിഹരിക്കാൻ കിൻഫ്രയുടെ വ്യവസായ പാ൪ക്ക്, അമ്മായിപ്പാലം പഴം പച്ചക്കറി കാ൪ഷിക മൊത്ത വ്യാപാര വിപണി എന്നിവിടങ്ങളിൽ മാ൪ക്കറ്റിങ് ശക്തമാക്കും. ഇടനിലക്കാരെ ഒഴിവാക്കി ഹോ൪ട്ടികൾച്ച൪, വി.എഫ്.പി.സി.കെ എന്നിവ മുഖേന ക൪ഷകരിൽനിന്ന് നേരിട്ട് ഉൽപന്നങ്ങൾ വാങ്ങുകയും മെച്ചപ്പെട്ട വില ലഭ്യമാക്കാനുള്ള നടപടി കൈക്കൊള്ളുകയും വേണം. കാ൪ഷിക ഉൽപന്നങ്ങൾ സംസ്കരിക്കുന്നതിന് ലോങ് പ്രോസസിങ് പ്ളാൻഡ് ജില്ലയിൽ സ്ഥാപിക്കുക, കൃഷിഭവൻ മുഖേന വിതരണം ചെയ്യുന്ന ജൈവവളങ്ങളും നടീൽവസ്തുക്കളും അമ്പലവയൽ ആ൪.എ.ആ൪.എസ്, കെ.വി.കെ എന്നിവിടങ്ങളിൽ ലഭ്യമാക്കുക തുടങ്ങിയ പത്തു നി൪ദേശങ്ങളാണ് സംഘം സ൪ക്കാറിന് നൽകുക.
അമ്പലവയൽ പ്രാദേശിക കാ൪ഷിക ഗവേഷണ കേന്ദ്രത്തിൻെറയും കൃഷിവിജ്ഞാന കേന്ദ്രത്തിൻെറയും സഹായങ്ങൾ ക൪ഷക൪ക്ക് ലഭിക്കുന്നില്ല എന്ന ആക്ഷേപമുയ൪ന്നു.
കേരള കാ൪ഷിക സ൪വകലാശാല ജനറൽ കൗൺസിൽ മെംബ൪മാരായ എം.എം. മോഹനൻ, പി.ജി. ബാബുരാജ്, ബിജു പി.അലക്സ്, എൻ.എ.ഐ.ടി പ്രോഗ്രാം കോഓഡിനേറ്റ൪ ഡോ. ബി.എസ്. ദേവദാസ്, അമ്പലവയൽ ആ൪.എ.ആ൪.എസ് എ.ഡി.ആ൪ എം.സി. നാരായണൻകുട്ടി, ഡോ. ജിം തോമസ്, ഡോ. സുജാത, കെ.വി.കെ അസോസിയേറ്റ് പ്രഫ. അബ്ദുൽ ജബാ൪, അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.യു. ജോ൪ജ്, അഡ്വ. ജോ൪ജ് പോത്തൻ എന്നിവ൪ ച൪ച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
