തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിൻെറ തോൽവി പരിശോധിക്കണമെന്ന് വി.എസ്. അച്യുതാനന്ദൻ. ഉത്സാഹപൂ൪ണമായ പ്രവ൪ത്തനം തെരഞ്ഞെടുപ്പിൽ നടത്താൻ കഴിഞ്ഞിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് സി.പി.എം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം ആവശ്യപ്പെട്ടു.
അഞ്ച് വ൪ഷത്തെ എൽ.ഡി.എഫ് ഭരണത്തിൻെറ നേട്ടം ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞെങ്കിലും തോൽവിയായിരുന്നു ഫലം. മുല്ലപ്പെരിയാ൪ വിഷയത്തിൽ കേരളത്തിലെ നാല് ജില്ലകളിലെ 35 ലക്ഷം ജനങ്ങളെ സംരക്ഷിക്കാനുള്ള പാവനമായ കടമ നമ്മുടെ പാ൪ട്ടിക്കുണ്ട്. ജനങ്ങളെയും പാ൪ട്ടിയെയും വിഷമിപ്പിക്കുന്ന പ്രശ്നമാണിത്. രണ്ട് സംസ്ഥാനങ്ങളും പ്രക്ഷോഭത്തിൽനിന്ന് പിന്തിരിഞ്ഞാൽ കൂടിയാലോചനക്ക് ശ്രമിക്കാമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പിനെതുട൪ന്ന് യു.ഡി.എഫും എൽ.ഡി.എഫും ച൪ച്ചചെയ്ത് ചില സമീപനം സ്വീകരിച്ചിരിക്കുകയാണ്. അതുകൊണ്ടുമാത്രം പ്രശ്നം തീരില്ല.
ഉന്നതാധികാരസമിതിയുടെ തീരുമാനവും ശക്തമായ കോടതി ഇടപെടലും ഉണ്ടായാലേ പരിഹാരമുണ്ടാകൂ എന്ന് വി.എസ്. പറഞ്ഞു. എ.കെ.ജി സെൻററിൽ നടന്ന ചടങ്ങിൽ സി.പി.എം സംസ്ഥാന സമിതിയംഗം ആനാവൂ൪ നാഗപ്പൻ അധ്യക്ഷത വഹിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2011 11:13 AM GMT Updated On
date_range 2011-12-16T16:43:29+05:30തെരഞ്ഞെടുപ്പിലെ തോല്‍വി പരിശോധിക്കണം -വി.എസ്
text_fieldsNext Story